/indian-express-malayalam/media/media_files/0VNE2d8usNEln8w67dLS.jpg)
ഫയൽ ചിത്രം
കാനഡ: അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എൻറോൾമെന്റ് ഫലപ്രദമായി നിരീക്ഷിക്കുന്നതിൽ സ്കൂളുകൾ പരാജയപ്പെട്ടാൽ, പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ പ്രോസസ്സിംഗ് നിർത്താൻ കാനഡ ഗവൺമെന്റ് പദ്ധതിയിടുന്നു. ഒരു വിദ്യാർത്ഥി ക്യാമ്പസിൽ പോകുന്നുണ്ടോ എന്നും എല്ലാ സ്റ്റഡി പെർമിറ്റ് വ്യവസ്ഥകളും പാലിക്കുന്നുണ്ടോയെന്നും കോളേജുകളും സർവ്വകലാശാലകളും ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിനെ കൃത്യമായി വിവരമറിയിക്കണമെന്നുള്ളതാണ് പുതിയ നിർദ്ദേശം.
കാനഡയിലെ പുതിയ നിയന്ത്രണങ്ങൾ പ്രകാരം അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവാദമുണ്ട്. മുമ്പ് ഇത് 20 മണിക്കൂറാക്കി ചുരുക്കിയിരുന്നു. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കാൻ വിദ്യാർത്ഥികളെ ഈ ഇളവ് സഹായിക്കും. കാനഡയുടെ അന്തർദേശീയ വിദ്യാർത്ഥി പഠന പദ്ധതികളിൽ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നിർദ്ദേശങ്ങൾ.
കാനഡ ഗസറ്റിൽ വിശദമാക്കിയിരിക്കുന്ന പ്ലാൻ അനുസരിച്ച്, വിദ്യാർത്ഥികൾ സ്‌കൂളുകൾ മാറുമ്പോഴെല്ലാം ഒരു പുതിയ പഠന അനുമതിക്ക് അപേക്ഷിക്കണം, പുതിയ പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് ഇത് ചെയ്യണം. ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ പ്രവേശനവും സ്റ്റഡി പെർമിറ്റ് ഉടമകൾക്കുള്ള വ്യവസ്ഥകളും ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് മേൽനോട്ടം വഹിക്കുമ്പോൾ, ഏതൊക്കെ കോളേജുകൾക്കും സർവ്വകലാശാലകൾക്കും ഈ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്ന് നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്തം പ്രവിശ്യകൾക്കാണ് നൽകിയിട്ടുള്ളത്.
അംഗീകാരമുള്ള കോളേജുകൾക്കും സർവ്വകലാശാലകൾക്കും മാത്രമേ സ്റ്റഡി പെർമിറ്റിന് അർഹതയുള്ളൂവെന്ന് ഉറപ്പാക്കാനും അനുസരിക്കാത്തവക്കെതിരെ നടപടിയെടുക്കാനുമാണ് നിർദ്ദിഷ്ട ഭേദഗതികൾ ലക്ഷ്യമിടുന്നത്. നിയുക്ത പഠന സ്ഥാപനങ്ങൾക്ക് ഒരു വിദ്യാർത്ഥിയുടെ സ്വീകാര്യത സ്ഥിരീകരിക്കാൻ 10 ദിവസവും ഓരോ വിദ്യാർത്ഥിയുടെയും എൻറോൾമെന്റ് നിലയെക്കുറിച്ചുള്ള ഒരു കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാൻ 60 ദിവസത്തെ സമയം നൽകുന്നുണ്ട്.
ഗവൺമെന്റ് നിയുക്ത പഠന സ്ഥാപനങ്ങൾ, സ്‌കൂളുകൾ മാറാൻ ആഗ്രഹിക്കുന്ന സ്റ്റഡി പെർമിറ്റ് ഹോൾഡർമാർ എന്നിവർക്കുള്ള നടപ്പാക്കൽ ചെലവുകൾ ഉൾപ്പെടെ, മാറ്റങ്ങൾക്ക് 10 വർഷത്തിനുള്ളിൽ ഏകദേശം 87 മില്യൺ ഡോളർ ചിലവ് വരുമെന്ന് സർക്കാർ കണക്കാക്കുന്നു. നിർദിഷ്ട മാറ്റങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ജൂലൈ 29 വരെ അഭിപ്രായം അറിയിക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.