scorecardresearch

നാല് പതിറ്റാണ്ടിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിധിശേഖരം തുറക്കുന്നു

അപൂർവ്വ രത്‌നങ്ങളും വജ്രങ്ങളും ഉൾപ്പെട്ടതാണ് പൂരി ജഗനാഥ ക്ഷേത്രത്തിലെ രത്‌നശേഖരം. ഏറെ രാഷ്ട്രീയ ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ശേഷമാണ് രത്‌നശേഖരങ്ങളുടെ അറകൾ തുറക്കുന്നത്

അപൂർവ്വ രത്‌നങ്ങളും വജ്രങ്ങളും ഉൾപ്പെട്ടതാണ് പൂരി ജഗനാഥ ക്ഷേത്രത്തിലെ രത്‌നശേഖരം. ഏറെ രാഷ്ട്രീയ ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ശേഷമാണ് രത്‌നശേഖരങ്ങളുടെ അറകൾ തുറക്കുന്നത്

author-image
WebDesk
New Update
poori temple

പുരി ജഗന്നാഥ ക്ഷേത്രം -ഫയൽ ചിത്രം

ഭുവനേശ്വർ:  നാലു പതിറ്റാണ്ടുകൾക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ  നിധി ശേഖരത്തിന്റെ് പൂട്ട് ഞായറാഴ്ച തുറക്കും. ഉച്ചയ്ക്ക് ശേഷമാകും നിധിശേഖരത്തിന്റെ പൂട്ട് തുറക്കുക. നിധിശേഖരം അടങ്ങിയ ഭണ്ഡാരങ്ങൾ തുറക്കാനുള്ള അനുവാദം അടുത്തിടെയാണ് ഒഡീഷ സർക്കാർ നൽകിയത്. ക്ഷേത്ര മാനേജിംങ് കമ്മിറ്റിയംഗങ്ങൾ, സൂപ്പർവൈസറി കമ്മിറ്റി അംഗങ്ങൾ, സേവകർ, പുരി ജില്ലാ ഭരണകൂടം എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് നിധിശേഖരം തുറക്കുന്നതിനുള്ള സംഘത്തിലുള്ളത്. അത്യപൂർവും അമൂല്യവുമായ ആഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ള നിലവറയാണു രത്‌നഭണ്ഡാരം എന്ന് അറിയപ്പെടുന്നത്. അപൂർവ രത്‌നങ്ങളും വജ്രങ്ങളും അടങ്ങിയതാണ് രത്‌നഭണ്ഡാരം. ഉള്ളിലേക്ക് കടക്കുമ്പോൾ തോർത്ത് മുണ്ട് മാത്രമാണ് വസ്ത്രമായി അനുവദിച്ചിരിക്കുന്നത്. ഇരുട്ടിനെ മറികടക്കാൻ ടോർച്ചിന്റെ സഹായവും തേടാം. ഓക്‌സിജൻ സൗകര്യവും ഉറപ്പാക്കും.ഭണ്ഡാരത്തിന് പാമ്പുകൾ കാവൽ നിൽക്കുന്നുവെന്ന് വിശ്വസിക്കുന്നതിനാൽ പാമ്പ് പിടുത്തക്കാരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. രത്‌നഭണ്ഡാരത്തിന്റെ സുരക്ഷ മാത്രമായിരിക്കും പരിശോധിക്കുക. 
ഇതിൽ നിന്നു വിലപിടിപ്പുള്ള ആഭരണങ്ങൾ പലതും നഷ്ടമായെന്ന് ആരോപണമുയർന്നിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ജസ്റ്റിസ് ബിശ്വനാഥ് രഥ് അധ്യക്ഷനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയാണു നിലവറയിലെ രണ്ട് അറകളും തീരുമാനിച്ചത്.
     പൂരി ജഗനാഥ ക്ഷേത്രത്തിലെ വാർഷിക രഥയാത്രയിലെ പ്രധാന ചടങ്ങായ സൂനഭേശ (സ്വർണ്ണ വസ്ത്രം) സമയത്ത് ദേവന്മാർക്ക് കാണിക്കയായി ലഭിക്കുന്ന അഭരണങ്ങളാണ് രത്‌നശേഖരത്തലുള്ളത്. 1978 രഥയാത്രയിലാണ് അവസാന രത്‌നശേഖരണം നടന്നത്. രത്‌നശേഖരണത്തിലെ വിലപ്പിടിപ്പുള്ള ആഭരണങ്ങൾ നഷ്ടമായെന്ന് ആരോപണമുയർന്നതിനെ തുടർന്ന് 2018 ൽ നവീൻ പട്‌നായക് മുഖ്യമന്ത്രിയായിരിക്കെ  നിധി ശേഖരം തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. താക്കോലുകൾ നഷ്ടമായെന്നായിരുന്നു ഔദോഗീക വ്യത്തങ്ങൾ അന്നുപറഞ്ഞത്. കഴിഞ്ഞ  നിയമസഭാ തിരഞ്ഞെടുപ്പിൽ രത്ന ഭണ്ഡാരം തുറക്കുന്നത് ബിജെപി പ്രധാന ചർച്ചാ വിഷയമാക്കിയിരുന്നു. താക്കോലുകൾ ലഭിച്ചില്ലെങ്കിൽ ഭണ്ഡാരങ്ങൾ മറ്റ് മാർഗത്തിലൂടെ തുറന്ന് അവയുടെ കണക്കെടുപ്പ് കൃത്യമായി നടത്തുമെന്ന് ജസ്റ്റിസ് ബിശ്വനാഥ് രഥ് പറഞ്ഞു.

Read More

Advertisment

Temple Gold Odisha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: