/indian-express-malayalam/media/media_files/XWnZ3Wx6V7TkeQg6q9zo.jpg)
വിദ്യാഭ്യാസ വാർത്തകൾ
2024 ലെ പി.ജി ഹോമിയോ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി ഗവൺമെന്റ് ഹോമിയോ കോളേജുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നതോടൊപ്പം ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. പി.ജി ഹോമിയോ കോഴ്സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സെപ്റ്റംബർ 23 വൈകിട്ട് 4 മണിക്കു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.Kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഓപ്ഷനുകളും സമർപ്പിക്കാവുന്നതാണ്. ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 26 വൈകിട്ട് 3 മണി. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
പി.ജി ആയൂർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനം
2024 ലെ പി.ജി ആയൂർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നതോടൊപ്പം ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. 2024- ലെ പി.ജി ആയൂർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സെപ്റ്റംബർ 23 വൈകിട്ട് 4 മണിക്കു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഓപ്ഷനുകളും സമർപ്പിക്കാവുന്നതാണ്. ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 26 വൈകിട്ട് 3 മണി. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശന തുടങ്ങി
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് UI/ UX ഡിസൈനർ ആൻഡ് ഡെവലപ്പർ, വെബ് ഡിസൈനർ ആൻഡ് ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ്, ഐ ഒ റ്റി, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ്, പൈതൺ ആൻഡ് മെഷീൻ ലേണിംഗ്, കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടോ 0471-2337450, 0471-2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
ഡിപ്ലോമ സേ പരീക്ഷാ ഫലം
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഏപ്രിൽ 2024 റിവിഷൻ 2021 ഡിപ്ലോമ സേ പരീക്ഷയുടെ ഫലം www.beta.sbta.kerala.gov.in മുഖേന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More
- Canada Work Permit System Changes 2024: കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് കാനഡ; വർക്ക് പെർമിറ്റിലെ പുതിയ മാറ്റങ്ങൾ അറിയാം
- വിദേശവിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ; നിയമം മാറും
- ജര്‍മ്മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരം, അപേക്ഷിക്കാം
- കഴിഞ്ഞ 5 വർഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികൾ, കൂടുതലും കാനഡയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.