/indian-express-malayalam/media/media_files/uploads/2018/01/laptop-woman-job.jpg)
വിദ്യാഭ്യാസ വാർത്തകൾ
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 202425 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്‌മെന്റ് www.lbscentre.Kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതും അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെയോ, ഓൺലൈനായോ സെപ്റ്റംബർ 27 നകം ടോക്കൺ ഫീസ് അടച്ച് 27, 28 തീയതികളിൽ അതത് കോളേജുകളിൽ പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഫോൺ: 0471-2560363, 364.
പോളിടെക്‌നിക് റഗുലർ, ലാറ്ററൽ എൻട്രി, വർക്കിംഗ് പ്രൊഫഷണൽ, പാർട്ട് ടൈം ഡിപ്ലോമ പ്രവേശനം
2024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ ഗവൺമെന്റ് കോസ്റ്റ് ഷെയറിങ് (IHRD/CAPE/LBS)/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ റഗുലർ, ലാറ്ററൽ എൻട്രി, വർക്കിംഗ് പ്രൊഫഷണൽ, പാർട്ട് ടൈം എന്നീ ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 23 വരെ അതാതു സ്ഥാപനങ്ങളിൽ നടക്കും. അപേക്ഷകർ www.polyadmission.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ടോ സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം നേടാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം.
സ്പോട്ട് അഡ്മിഷൻ 27 ന്
ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ എം.ടെക് ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 27 ന് സ്പോട്ട് അഡ്മിഷൻ നടക്കും. ബ.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എം.സി.എ.പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒന്നാം വർഷ കോഴ്സ് വർക്ക് ഗവൺമെന്റ് എൻജിനിയറിങ് കോളേജ് ബാർട്ടൺ ഹില്ലിലും, രണ്ടാം വർഷം ക്രഡിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ ഐഐടികളിൽ പ്രോജക്ട് വർക്കും, ഇന്റേൺഷിപ്പും ചെയ്യുവാനുള്ള അവസരവുമുണ്ട്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഒഴിവുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം ഈ കോഴ്സിനും ബാധകമായിരിക്കും. GATE യോഗ്യത ഉള്ളവർക്ക് എഐസിടിഇ യുടെ സ്കോളർഷിപ്പ് ലഭിക്കും. എസ്.സി/ എസ്.ടി/ ഒ.ഇ.സി സംവരണ വിഭാഗക്കാർക്ക് ഫ്രീ ആയി പഠിക്കുവാനുള്ള അവസരവുമുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in, www.tplc.gecbh.ac.in. ഫോൺ: 7736136161, 9995527866, 9995527865.
എൽബിഎസിൽ സ്പോട്ട് അഡ്മിഷൻ
പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിങ് കോളേജിൽ എം.ടെക് കോഴ്സ്, ബി.ടെക് സിവിൽ എൻജിനിയറിങ് കൂടാതെ വിവിധ ബ്രാഞ്ചുകളിലെ ലാറ്ററൽ എൻട്രി സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നേടാൻ താൽപര്യമുള്ള വിദ്യാർഥികൾ സെപ്റ്റംബർ 27 ന് രാവിലെ 9.30 നു അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895983656, 9995595456, 9497000337, 7907783153.
Read More
- പി.ജി ഹോമിയോ, ആയൂർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനം, ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം
- Canada Work Permit System Changes 2024: കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് കാനഡ; വർക്ക് പെർമിറ്റിലെ പുതിയ മാറ്റങ്ങൾ അറിയാം
- വിദേശവിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ; നിയമം മാറും
- ജര്‍മ്മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരം, അപേക്ഷിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.