/indian-express-malayalam/media/media_files/1HG7XgdnplWvrVAiFy5t.jpg)
Credit: Freepik
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 8ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താത്കാലിക ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 8ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.
ഓഫീസ് ട്രെയിനി അഭിമുഖം
തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. കൊമേഷ്യൽ പ്രാക്ടീസിലോ കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ 3 വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വനിതാ പോളിടെക്നിക് കോളേജിൽ നേരിട്ട് ഹാജരാകണം.
ആർ.സി.സിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (സർജിക്കൽ ഓങ്കോളജി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒക്ടോബർ 21 വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
Read More
- അബുദാബിയില് നഴ്സിങ് ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു
- ബിഎസ്സി നഴ്സിങ് കോഴ്സ്: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- പി.ജി ഹോമിയോ, ആയൂർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനം, ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം
- Canada Work Permit System Changes 2024: കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് കാനഡ; വർക്ക് പെർമിറ്റിലെ പുതിയ മാറ്റങ്ങൾ അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us