/indian-express-malayalam/media/media_files/uploads/2021/07/computer.jpg)
തൊഴിൽ വാർത്തകൾ
2024 മേയ് മാസത്തിൽ നടന്ന കെ.ജി.റ്റി (കൊമേഴ്സ് ഗ്രൂപ്പ്) ടൈപ്പ് റൈറ്റിംഗ് ആൻഡ് ഷോർട്ട് ഹാൻഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ (https://pareekshabhavan.Kerala.gov.in, http://kgtexam.kerala.gov.in ലഭ്യമാണ്.
ഒന്നാംഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ നഴ്‌സിങ് (പി.ജി. നഴ്‌സിങ്) കോഴ്‌സുകളിലേക്കുളള ഒന്നാംഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ: 0471 2525300.
എൽ.എൽ.എം.: ഭിന്നശേഷി വിഭാഗം ക്വാട്ടയിലേക്ക് താൽക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 വർഷത്തെ എൽ.എൽ.എം. കോഴ്സിലേക്ക് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ താൽക്കാലിക കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഭിന്നശേഷി വിഭാഗം താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച പരാതികൾ ഒക്ടോബർ 9ന് ഉച്ചക്ക് 2 മണിക്കുള്ളിൽ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖാന്തിരം അറിയിക്കാവുന്നതാണ്. ഫോൺ: 0741 2525300.
മെറിറ്റ് സ്കോളർഷിപ്പ്
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകൾ, മ്യൂസിക്, സംസ്കൃത കോളജുകൾ എന്നിവിടങ്ങളിലെ ബിരുദ കോഴ്സുകളിൽ 2024-25 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽനിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 31നകം അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: collegiateedu.kerala.gov.in, dcescholarship.kerala.gov.in. ഫോൺ: 8921679554, ഇ-മെയിൽ: statemeritsholarship@gmail.com.
എൽ.ബി.എസ്. സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്സുകൾ
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ജിഎസ്ടി യൂസിംഗ് ടാലി കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കോഴ്‌സിന്റെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/ വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2560333/ 9995005055.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.