/indian-express-malayalam/media/media_files/AKmbU9AkQfXDfMVuQ4Ky.jpg)
2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും എൻആർഐ ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 15 ന് നടത്തും. www.lbscentre.Kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്‌ടോബർ 14 ന് ഓൺലൈനായി പുതുതായി കോഴ്‌സ് / കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. എൽ.ബി.എസ് വെബ്‌സൈറ്റിൽ കാണിച്ചിട്ടുള്ള എൻആർഐ ക്വാട്ടയിൽ സമർപ്പിക്കേണ്ട രേഖകൾ എല്ലാം നിർബന്ധമായും പ്രവേശനസമയത്ത് ഹാജരാക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ ഒക്‌ടോബർ 16 നകം കോളേജുകളിൽ പ്രവേശനം നേടേണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560363, 64.
പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി: സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലേയ്ക്ക് 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കേണ്ടതും അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീസ് പെയ്‌മെന്റ് സ്ലിപ്പ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെയോ അല്ലെങ്കിൽ ഓൺലൈനായോ ഒക്‌ടോബർ 14 നകം ടോക്കൺ ഫീസ് ഒടുക്കി ഒക്‌ടോബർ 16 നകം അതത് കോളേജുകളിൽ പ്രവേശനം നേടേണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2560363, 364.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.