scorecardresearch

CPM Party Congress: സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; പാനലിനെതിരെ മത്സരിച്ച് ഡി.എൽ.കരാഡ്

ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നുള്ള മറ്റുചില പ്രതിനിധികളും പാനലിനെ എതിർത്ത് രംഗത്തെത്തിയെങ്കിലും ഡി.എൽ.കരാഡ് മാത്രമാണ് മത്സരിച്ചതെന്നാണ് വിവരം

ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നുള്ള മറ്റുചില പ്രതിനിധികളും പാനലിനെ എതിർത്ത് രംഗത്തെത്തിയെങ്കിലും ഡി.എൽ.കരാഡ് മാത്രമാണ് മത്സരിച്ചതെന്നാണ് വിവരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
CPIM

സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കങ്ങൾ

CPM Party Congress: മധുരൈ: സിപിഎം പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മറ്റിയിലേക്ക് മത്സരം. ഒരിടവേളയ്ക്ക് ശേഷമാണ് സിപിഎം പാർട്ടി കോൺഗ്രസിൽ മത്സരം നടക്കുന്നത്. പാർട്ടി മുന്നോട്ടുവെച്ച കേന്ദ്രകമ്മറ്റി പാനലിനെതിരെ മഹാരാഷ്ട്രയിൽ നിന്നുള്ള തൊഴിലാളി നേതാവ് ഡി.എൽ.കരാഡ് മത്സരിച്ചു. സിഐടിയു മഹാരാഷ്ട്ര സംസ്ഥാന ഘടകം പ്രസിഡന്റാണ് ഡി.എൽ കരാഡ്.  

കരാഡിന് ലഭിച്ചത് 31 വോട്ടുകൾ

Advertisment

ഔദ്യോഗീക പാനലിനെതിരെ മത്സരിച്ച ഡി.എൽ.കരാഡിന് 31 വോട്ടുകൾ ലഭിച്ചു.പാർട്ടി കോൺഗ്രസിൽ സംബന്ധിച്ച 750-ഓളം പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതോടെ പി.ബി മുന്നോട്ട് വെച്ച് ഔദ്യോഗീക പാനലിന് അംഗീകാരം ലഭിച്ചു.

മത്സരം വിവരം തുറന്നുപറഞ്ഞ് കരാഡ്

കേന്ദ്രകമ്മറ്റി മുന്നോട്ടുവെച്ച പാനലിനെതിരെ താൻ മത്സരിച്ചെന്ന് ഡി.എൽ.കരാഡ് തന്നെ വ്യക്തമാക്കി. താൻ മത്സരിച്ചത് പാർട്ടിയിൽ ജനാധിപത്യം ഉറപ്പാക്കാനാണെന്ന് ഡി.എൽ.കരാഡ് മാധ്യമങ്ങളോട് പറഞ്ഞു. പാാർട്ടിയുടെ മുകൾ തട്ടിൽ തൊഴിലാളി വർഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നുള്ള മറ്റുചില പ്രതിനിധികളും പാനലിനെ എതിർത്ത് രംഗത്തെത്തിയെങ്കിലും ഡി.എൽ.കരാഡ് മാത്രമാണ് മത്സരിച്ചത്.

ദയനീയ തോൽവിയെന്ന് അശോക് ധാവ്‌ളെ 

Advertisment

ഔദ്യോഗീക പാനലിനെതിരെ മത്സരിച്ച ഡി.എൽ കരാഡിന്റേത് ദയനീയ തോൽവിയാണെന്ന്് മഹാരാഷ്ട്രയിൽ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്‌ളെ പ്രതികരിച്ചു. താഴെതട്ടിൽ നിന്നുള്ളരുടെ വികാരം മാനിച്ചാണ് താൻ മത്സരിക്കുന്നതെന്നാണ് ധാവ്‌ളെ പറഞ്ഞത്. അങ്ങനെയെങ്കിൽ എങ്ങനെയാണ് 31 വോട്ടുകൾ മാത്രം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.

തന്നോടുള്ള എതിർപ്പ് കാരണമാണ് കരാഡ് മത്സരിച്ചതെന്ന കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയാണ് കരാഡിന്റെ മത്സരത്തിന് പിന്നില്ലെന്ന് അഭ്യൂവമുണ്ടായിരുന്നു. എന്നാൽ ഇതിനെ പൂർണമായി തള്ളിയിരിക്കുകയാണ് അശോക് ധാവ്‌ളെ.

പിണറായി വിജയന് ഇളവ്

കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയിൽ എത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഫലപ്രഖ്യാപനത്തിന് ശേഷമാകും അന്തിമ പട്ടിക പുറത്തുവിടുന്നത്. 

മധുരയിൽ പുരോഗമിക്കുന്ന പാർട്ടി കോൺഗ്രസ് സി.പി.എം ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തിരഞ്ഞെടുത്തതായി വിവരം. എം.എ ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാർശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇത് പാർട്ടി കോൺഗ്രസും ശരിവച്ചതോടെ കേരളത്തിൽ നിന്നും രണ്ടാമത്തെ സി.പി.എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്. 1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി.പി.എമ്മിനെ നയിക്കാൻ എത്തുന്നത്.

Read More

Cpm Cpim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: