scorecardresearch

Pahalgam Terror Attack: ഭീകരവാദത്തിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടത്തിന് പൂർണപിന്തുണ; സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം

Jammu Kashmir Pahalgam Terror Attack Updates: കശ്മീരിലെ വിനോദസഞ്ചാരമേഖലയെ ഈ ഭീകരാക്രമണം സാമ്പത്തികമായി തകർക്കുമെന്ന് സർവ്വകക്ഷി യോഗം വിലയിരുത്തി

Jammu Kashmir Pahalgam Terror Attack Updates: കശ്മീരിലെ വിനോദസഞ്ചാരമേഖലയെ ഈ ഭീകരാക്രമണം സാമ്പത്തികമായി തകർക്കുമെന്ന് സർവ്വകക്ഷി യോഗം വിലയിരുത്തി

author-image
WebDesk
New Update
pak attack

പാർലമെന്റെിൽ നടന്ന സർവ്വകക്ഷിയോഗം (ഫൊട്ടൊ കടപ്പാട്-എക്‌സ്)

Jammu Kashmir Pahalgam Terrorist Attack Updates: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ സർക്കാരിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകി പ്രതിപക്ഷം. സർവ്വകക്ഷി യോഗത്തിന് ശേഷം പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 

Advertisment

പാർലമെന്റെിലാണ് സർവ്വകക്ഷി യോഗം നടന്നത്.കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടപടികൾ വിശദീകരിച്ചു. കശ്മീരിലെ വിനോദസഞ്ചാരമേഖലയെ ഈ ഭീകരാക്രമണം സാമ്പത്തികമായി തകർക്കുമെന്ന് സർവ്വകക്ഷി യോഗം വിലയിരുത്തി

2004 മുതൽ 2024 കശ്മീരിൽ നിരവധി നിരവധി ആക്രമണങ്ങൾ നടന്നു. എന്നാൽ, 2024-ഓടെ ഭീകരാക്രമണങ്ങൾ കുറഞ്ഞിരുന്നെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംങ് യോഗത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, കിരൺ റിജിജു, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഖെ, എൻസിപി നേതാവ് സുപ്രിയ സുലൈ, അസയുദ്ദീൻ ഒവൈസി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല.

കേന്ദ്ര സർക്കാരിന് പൂർണപിന്തുണ

കേന്ദ്ര സർക്കാരിൻറെ ഭീകരവാദത്തിനെതിരായ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ശ്രീനഗറിൽ ചേർന്ന സർവകക്ഷി യോഗം സമാപിച്ചു. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും സർവകക്ഷി യോഗം തീരുമാനിച്ചു. ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട കശ്മീരി സെയ്ദ് ആദിൽ ഹുസൈൻ ഷായ്ക്ക് സർവകക്ഷി യോഗം ആദരം അർപ്പിച്ചു.

Advertisment

സംസ്ഥാനത്തിന് പുറത്തുള്ള ജമ്മു കശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സർക്കാരുകളും നടപടി എടുക്കണമെന്ന ആവശ്യം സർവകക്ഷി യോഗത്തിൽ ഉയർന്നു. കശ്മീരിലെ സമാധാനവും ഐക്യവും തർക്കാനുള്ള ഹീനമായ പ്രവർത്തിയാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും സർവകക്ഷി യോഗത്തിനുശേഷമിറക്കി പ്രസ്താവനയിൽ പറഞ്ഞു.

 ഭീകരാക്രമണത്തിനെതിരെ കശ്മീർ ഒറ്റക്കെട്ടായി ഉയർന്ന പ്രതിഷേധത്തെയും സർവകക്ഷി യോഗം അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാർത്ഥികളെയും മറ്റു കശ്മീരികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് ശ്രീനഗറിൽ സർവകക്ഷി യോഗം നടന്നത്. പ്രധാനപ്പെട്ട എല്ലാ പാർട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാൻ രാഷ്ട്രീയ പാർട്ടികൾക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിജയിക്കാൻ അനുവദിക്കരുതെന്നും വിനോദ സഞ്ചാരികൾ ഇനിയും കശ്മീരിലേക്ക് വരണമെന്നും മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു. 

Read More

Jammu Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: