scorecardresearch

Pakistan Airspace Closure: വ്യോമയാനപാത അടച്ച പാക്കിസ്ഥാൻ നടപടി ഇന്ത്യയെ ബാധിക്കുമോ?

Pakistan Airspace Closure: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നടക്കം നൂറുകണക്കിന് കിഴക്ക്-പടിഞ്ഞാറൻ വിമാന സർവ്വീസുകളെ വിലക്ക് ബാധിക്കും

Pakistan Airspace Closure: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നടക്കം നൂറുകണക്കിന് കിഴക്ക്-പടിഞ്ഞാറൻ വിമാന സർവ്വീസുകളെ വിലക്ക് ബാധിക്കും

author-image
WebDesk
New Update
airindia22

വ്യോമയാനപാത അടച്ച പാക്കിസ്ഥാൻ നടപടി ഇന്ത്യയെ ബാധിക്കുമോ?

How Pakistan Airspace Closure affect india: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടപടികൾ ശക്തമാക്കുകയാണ് ഇന്ത്യ. സിന്ധു നദീജല കരാറിൽ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം അക്ഷരാർത്ഥത്തിൽ പാക്കിസ്ഥാനെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ പ്രതികാര നടപടിയെന്നോളം ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ. 

Advertisment

ഇന്ത്യൻ വിമാനങ്ങൾക്ക് പാക്ക് വ്യോമയാന പാതയിൽ പ്രവേശനം നിഷേധിക്കുന്നത് മുൻപും ഉണ്ടായിട്ടുണ്ട്. നേരത്തെ, പത്താൻകോട്ട് ഭീകരാക്രമണത്തിന് പിന്നാലെ ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോൾ പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. മാസങ്ങൾക്ക് ശേഷാണ് പിന്നീട് ഇന്ത്യൻ വിമാനങ്ങൾക്കായി പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത തുറന്നത്.

ഇന്ത്യയെ എങ്ങനെ ബാധിക്കും? 

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ,  ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നടക്കം ഉപഭൂഖണ്ഡത്തിന് മുകളിലൂടെ പറക്കുന്ന നൂറുകണക്കിന് കിഴക്ക്-പടിഞ്ഞാറൻ വിമാന സർവ്വീസുകളെ വിലക്ക് ബാധിക്കും. ഡൽഹി കൂടാതെ  ലക്നൗ, അമൃത്സർ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് പടിഞ്ഞാറൻ ദിശയിലേക്ക് യാത്ര ചെയ്യുന്ന വിമാന സർവീസുകളെയും വ്യോമയാന പാതയിലെ വിലക്ക് ബാധിക്കും. 

ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് പടിഞ്ഞാറൻ ദിശയിലേക്ക് പാക്കിസ്ഥാൻ വ്യോമപാത വഴി കടന്നുപോകുന്ന വിമാനങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്. യൂറോപ്യൻ രാജ്യങ്ങൾ, പശ്ചിമേഷ്യൻ രാജ്യങ്ങൾ, വടക്കേ അമേരിക്ക തുടങ്ങിയവടങ്ങളിലേക്കുള്ള വിമാനങ്ങളാണ് പാക്ക് വ്യോമയാന പാത പ്രധാനമായും ആശ്രയിക്കുന്നത്. 

Advertisment

പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനാൽ ഉത്തരേന്ത്യയിൽ നിന്ന് പടിഞ്ഞാറൻ ദിശയിലേക്കുള്ള വിമാനങ്ങൾ ഗുജറാത്തോ മഹാരാഷ്ട്ര വഴിയോ ചുറ്റിക്കറങ്ങി വേണം സഞ്ചരിക്കേണ്ടത്. ഇത് വിമാനങ്ങളുടെ യാത്രാസമയം 70 മുതൽ 80 മിനിട്ട് വരെ വർധിപ്പിക്കും. പാക്കിസ്ഥാൻ വ്യോമപാത അടച്ചതിന്റെ ആഘാതം വിലയിരുത്താൻ സമയമായിട്ടില്ലെങ്കിലും വിമാനക്കമ്പനികളുടെ ചെലവ് വർധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ടിക്കറ്റ് നിരക്ക് വർധിക്കുന്നതിന് കാരണമായേക്കാമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

നഷ്ടം 700കോടി

ബാലകോട്ട് വ്യോമാക്രമണത്തെ തുടർന്ന് 2019-ൽ പാകിസ്ഥാൻ ദീർഘകാലത്തേക്ക് വ്യോമാതിർത്തി അടച്ചപ്പോൾ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഏകേദേശം 700 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 2016 ഫെബ്രുവരി 26 മുതൽ ജൂലൈ വരെ ആറുമാസത്തേക്കാണ് അന്ന് പാക്കിസ്ഥാൻ തങ്ങളുടെ വ്യോമ അതിർത്തി അടച്ചിരുന്നത്. 

2016ൽ പാക്കിസ്ഥാൻ വ്യോമപാത അടച്ചപ്പോൾ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത് എയർ ഇന്ത്യയ്ക്കാണ്. എയർ ഇന്ത്യക്ക് മാത്രം ജൂലൈ രണ്ട് വരെ 491 കോടി രൂപയുടെ നഷ്ടം ഉണ്ടായി. ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് മേയ് 31 വരെ 25.1 കോടിയാണ് നഷ്ടം ഉണ്ടായത്. ബജറ്റ് കാരിയറുകളായ സ്പൈസ്‌ജെറ്റിനും ഗോഎയറിനും ജൂൺ 20 വരെ 30.73 കോടിയും 2.1 കോടിയും നഷ്ടമുണ്ടായി.

ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായി യൂറോപ്പിൽ നിർത്തേണ്ടതായി വന്നു. ഡൽഹിയിൽനിന്നും ഇസ്താംബൂളിലേക്കുളള ഇൻഡിഗോയുടെ ആദ്യ നോൺ സ്റ്റോപ് വിമാനത്തിന് ഇന്ധനം നിറയ്ക്കാനായി ദോഹയിൽ നിർത്തേണ്ടി വന്നു. അതുപോലെ തന്നെ ഡൽഹി- കാബൂൾ റൂട്ടിൽ സർവീസ് നടത്തുന്ന ഒരേയൊരു ഇന്ത്യൻ വിമാനകമ്പനിയായ സ്പൈസ്‌ജെറ്റിന്റെ വിമാനം റദ്ദാക്കേണ്ടി വന്നു.

Read More

Pakistan India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: