/indian-express-malayalam/media/media_files/2025/07/06/prem-nazeer-tiny-yom-2025-07-06-17-43-01.jpg)
പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പുപറഞ്ഞ് ടിനി ടോം
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിനെതിരെയുള്ള വിവാദ പരാമർശങ്ങളിൽ നടൻ ടിനി ടോം മാപ്പ് പറഞ്ഞു. പ്രേംനസീർ എന്ന മഹാനടനെതിരെ താൻ അറിഞ്ഞു കൊണ്ട് ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും തന്റെ സീനിയർ താരങ്ങളിൽ ചിലർ പങ്കുവെച്ച അഭിപ്രായങ്ങളിൽ ചിലതാണ് പറഞ്ഞതെന്നും അറിയാതെ എന്തെങ്കിലും പറഞ്ഞ് പോയെങ്കിൽ എല്ലാവരോടും മാപ്പ് പറയുന്നതായും ടി നി ടോം അറിയിച്ചു.
Also Read:ഒടിടിയിൽ കാണാം ഏറ്റവും പുതിയ 5 ചിത്രങ്ങൾ
യു.കെ.യിൽ ഒരു പ്രോഗ്രാമിനായി നിൽക്കുന്ന ടി നി ടോം പ്രേംനസീർ സുഹൃത് സമിതിക്ക് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ ഖേദം പ്രകടിപ്പിച്ചത്. പ്രേംനസീർ ഒരു വലിയ മനുഷ്യനാണെന്നും ആ നടനെതിരെ ഒരു വാക്ക് പോലും പറയാൻ തനിക്ക് കഴിയില്ലന്നും ടിനിടോം പറയുന്നു. ടിനിടോമിന്റെ പരാമർശങ്ങൾക്കെതിരെ പ്രേംനസീർ സുഹൃത് സമിതി രംഗത്തുവരുകയും നടൻ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
Also Read:മൂൺവാക്ക് ഒടിടിയിലേയ്ക്ക്; എവിടെ, എപ്പോൾ കാണാം?
'നസീർ സാറിനെ ഞാൻ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയർ പറഞ്ഞ കാര്യമാണ് പങ്കുവെച്ചത്. ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്. അത് ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരം വച്ചിട്ട് പറഞ്ഞ ഒരു കാര്യമാണ്. അതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.''- ടിനി ടോം പറഞ്ഞു.
Also Read:'വീട്ടിലൊരു പുതിയ അതിഥി;' ദിയയ്ക്ക് കുഞ്ഞു ജനിച്ച സന്തോഷം പങ്കുവച്ച് കൃഷ്ണകുമാർ
അവസാനക്കാലത്ത് പ്രേം നസീറിന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞെന്നും ഈ സമയത്ത് മേക്കപ്പിട്ട് വീട്ടിൽ നിന്നറങ്ങുന്ന അദ്ദേഹം അടൂർ ഭാസിയുടെയും ബഹുദൂറിന്റെ വീട്ടിൽ പോയി ഇരിക്കുമെന്നുമാണ് അഭിമുഖത്തിൽ ടിനി ടോം പറഞ്ഞത്.
ചലച്ചിത്ര രംഗത്ത് നിന്നുള്ള ഭാഗ്യലക്ഷമി, ആലപ്പി അഷ്‌റഫ് തുടങ്ങിയവരും ടിനി ടോമിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Read More
"പെണ്ണുങ്ങളുടെ മനസ്സ് ഉൾക്കടലാ... ഉൾക്കടൽ;" ചിരിപ്പിക്കാൻ അനൂപ് മേനോന്റെ 'രവീന്ദ്രാ നീ എവിടെ'; ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.