/indian-express-malayalam/media/media_files/2025/07/05/moonwalk-ott-release-fi-1-2025-07-05-14-02-02.jpg)
മൂൺവാക്ക് ഒടിടി: Moonwalk OTT
Moonwalk OTT: മലയാളത്തിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ലിജോ ജോസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് കൈകോർത്ത ആദ്യ സിനിമയാണ് 'മൂൺവാക്ക്'. നവാഗതരായ ഒട്ടേറെ അഭിനേതാക്കൾ അഭിനയിക്കുന്ന ചിത്രമാണിത്. യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസാണ് മൂൺവാക്കിൻ്റെ പശ്ചാത്തലം. മേയ് 23നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.
Also Read: ടൊവിനോയുടെ നടികർ ഒടിടിയിലേക്ക്; കാത്തിരുപ്പിനൊടുവിൽ പ്രഖ്യാപനം
മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ പുറത്തിറങ്ങുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെ ആണ് സംവിധാനം ചെയ്യുന്നത്.
നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ശ്രീകാന്ത് മുരളി, വീണ നായർ, മീനാക്ഷി രവീന്ദ്രൻ, സഞ്ജന ദോസ്, എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥയും തരിക്കഥയും.
Also Read: 'ഉപ്പ് കപ്പുരമ്പു' ഒടിടിയിൽ എവിടെ കാണാം?
സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ,എന്നിവർ നിർവഹിക്കുന്നു.
മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്. സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട് :സാബു മോഹൻ,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെൺപകൽ. ആക്ഷൻ: മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്‍ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനൂജ് വാസ്, നവീൻ പി തോമസ്. പ്രൊഡക്ഷൻ കൺട്രോളർ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആർ, അസോസിയേറ്റ് ഡയറക്ടേഴ്സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാർ,സൗണ്ട് മിക്സ്: ഡാൻജോസ്, ഡി ഐ : പോയെറ്റിക്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ടൈറ്റിൽ ഗ്രാഫിക്സ് : ശരത് വിനു, വിഎഫ്എക്സ് : ഡി ടി എം, പ്രൊമോ സ്റ്റിൽസ് മാത്യു മാത്തൻ, സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്,ഡിജിറ്റൽ മാർക്കറ്റിംഗ്: സിനിമ പ്രാന്തൻ, അഡ്വെർടൈസിങ് : ബ്രിങ്ഫോർത്ത്, പിആർഒ പ്രതീഷ് ശേഖറും ആണ്.
Also Read: Mr and Mrs Bachelor OTT: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ഒടിടിയിലേക്ക്
Moonwalk OTT: മൂൺവാക്ക് ഒടിടി
View this post on InstagramA post shared by JioHotstar malayalam (@jiohotstarmalayalam)
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് മൂൺവാക്ക് ഒടിടിയിൽ എത്തുന്നത്. ജൂലൈ 8ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More: ദ് ഹണ്ട് - രാജീവ് ഗാന്ധി അസാസിനേഷൻ കേസ് ഒടിടിയിൽ; എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.