/indian-express-malayalam/media/media_files/2025/07/04/uppu-kappurambu-ott-release-fi-2025-07-04-13-46-41.jpg)
Uppu Kappurambu OTT: ഉപ്പ് കപ്പുരമ്പു ഒടിടി
Uppu Kappurambu OTT Release: കീർത്തി സുരേഷും സുഹാസ് പഗോലുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് കോമഡി ചിത്രമാണ്' ഉപ്പ് കപ്പുരമ്പു.' ബാബു മോഹൻ, ശത്രു, തല്ലൂരി രാമേശ്വരി, സുഭലേഖ സുധാകർ, രവി തേജ, വിഷ്ണു എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
കീർത്തി സുരേഷ് തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 1990കളിലെ ഒരു തെലുങ്ക് സാങ്കൽപ്പിക ഗ്രാമമായ ചിട്ടി ജയപുരത്ത് നടക്കുന്ന ശവസംസ്കാര ചടങ്ങിലുണ്ടാകുന്ന പ്രതിസന്ധിയെ ചുറ്റിപ്പറ്റിയാണ് കഥ പൂർത്തിയാകുന്നത്.
Also Read: കുണ്ടന്നൂരിലെ കുത്സിതലഹള ഒടിടിയിലേക്ക്
എല്ലാനാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ രാധിക ലാവു നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയിൽ സ്ട്രീം ചെയ്യും.
ചിത്രത്തിന് ഡബ്ബ് ചെയ്യുന്ന രസകരമായ വീഡിയോ കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
Also Read: പൃഥ്വിരാജിന്റെ സർസമീൻ ഒടിടിയിലേക്ക്
വരുണ്‍ ധവാൻ നായകനായ ബോളിവുഡ് ചിത്രം 'ബേബി ജോൺ' ആണ് കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ധാരാളം ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. 'പൈലറ്റ്സ്', 'അച്ഛനെയാണെനിക്കിഷ്ടം', 'കുബേരൻ' എന്നീ ചിത്രങ്ങളിൽ ബാലതാരമായാണ് കീർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. 2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന 'ഗീതാഞ്ജലി' എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
Also Read: ടൊവിനോയുടെ നടികർ ഒടിടിയിലേക്ക്; കാത്തിരുപ്പിനൊടുവിൽ പ്രഖ്യാപനം
Uppu Kappurambu OTT: ഉപ്പ് കപ്പുരമ്പു ഒടിടി
ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More: തഗ് ലൈഫ് ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us