scorecardresearch

Kundannoorile Kulsitha Lahala: കുണ്ടന്നൂരിലെ കുത്സിതലഹള ഒടിടിയിലേക്ക്

Kundannoorile Kulsitha Lahala OTT Release: ലുക്മാൻ അവറാൻ പ്രധാന വേഷത്തിയ ചിത്രം കഴിഞ്ഞ വർഷമായിരുന്നു തിയേറ്ററുകളിലെത്തിയത്

Kundannoorile Kulsitha Lahala OTT Release: ലുക്മാൻ അവറാൻ പ്രധാന വേഷത്തിയ ചിത്രം കഴിഞ്ഞ വർഷമായിരുന്നു തിയേറ്ററുകളിലെത്തിയത്

author-image
Entertainment Desk
New Update
Kundannoorile Kulsitha Lahala OTT

Kundannoorile Kulsitha Lahala OTT Release Date and Platform: ലുക്മാൻ അവറാനെ പ്രധാന കഥാപാത്രമാക്കി അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുണ്ടന്നൂരിലെ കുത്സിതലഹള'. കേഡർ സിനി ക്രിയേഷൻസിൻ്റെ ബാനറിൽ ഒരുങ്ങിയ ചിത്രം കഴിഞ്ഞ വർഷമായിരുന്നു തിയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. 

Advertisment

ലുക്മാനെ കൂടാതെ വീണാ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

Also Read: അഭിനയിച്ച സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തൻ

ഒരു ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും ജോലി ചെയ്യാൻ മടിയുള്ള ഭർത്താന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഫജു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം പകർന്നിരിക്കുന്നത് മെൽവിൻ മൈക്കിൾ ആണ്. ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണു ഗായകർ. അശ്വിൻ ബി. ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

Advertisment

Also Read: ശ്രീനാഥ് ഭാസിയുടെ ആസാദി ഒടിടിയിലെത്തി; എവിടെ കാണാം

Kundannoorile Kulsitha Lahala OTT: കുണ്ടന്നൂരിലെ കുത്സിതലഹള ഒടിടി


സൈന പ്ലേയിലൂടെയാണ് കുണ്ടന്നൂരിലെ കുത്സിതലഹള ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Read More: അഭിനയിച്ച സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തൻ

OTT Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: