scorecardresearch

New OTT Release: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 5 ചിത്രങ്ങൾ

New OTT Release This Week: ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച ഏറ്റവും പുതിയ ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും അറിയാം

New OTT Release This Week: ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ച ഏറ്റവും പുതിയ ചിത്രങ്ങളും പ്ലാറ്റ്ഫോമുകളും അറിയാം

author-image
Entertainment Desk
New Update
New OTT Release This Week

New OTT Release This Week

New OTT Release This Week: നിരവധി മികച്ച ചിത്രങ്ങളാണ് ഒടിടിയിൽ റിലീസിനെത്തുന്നത്. നിരവധി ചിത്രങ്ങൾ സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒടിടിയിൽ റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രങ്ങളും സ്ട്രീമിങ് ആരംഭിച്ച പ്ലാറ്റ്ഫോമുകളും അറിയാം.

Thug Life OTT: തഗ് ലൈഫ് ഒടിടി

Advertisment

മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'തഗ് ലൈഫ്.' ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് കാര്യമായ വിജയം ബോക്സ് ഓഫീസിൽ നേടാനായിരുന്നില്ല. ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. കമൽ ഹാസൻ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തിയ ചിത്രമാണ് തഗ് ലൈഫ്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് തഗ് ലൈഫ് ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Also Read: മൂൺവാക്ക് ഒടിടിയിലേയ്ക്ക്; എവിടെ, എപ്പോൾ കാണാം?

Uppu Kappurambu OTT: ഉപ്പ് കപ്പുരമ്പു ഒടിടി

Advertisment

കീർത്തി സുരേഷും സുഹാസ് പഗോലുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് കോമഡി ചിത്രമാണ്' ഉപ്പ് കപ്പുരമ്പു.' ബാബു മോഹൻ, ശത്രു, തല്ലൂരി രാമേശ്വരി, സുഭലേഖ സുധാകർ, രവി തേജ, വിഷ്ണു എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങൾ. കീർത്തി സുരേഷ് തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 1990കളിലെ ഒരു തെലുങ്ക് സാങ്കൽപ്പിക ഗ്രാമമായ ചിട്ടി ജയപുരത്ത് നടക്കുന്ന ശവസംസ്കാര ചടങ്ങിലുണ്ടാകുന്ന പ്രതിസന്ധിയെ ചുറ്റിപ്പറ്റിയാണ് കഥ പൂർത്തിയാകുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Saaree OTT: സാരി ഒടിടി

പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ അവതരിപ്പിച്ച ചിത്രമാണ് മലയാളം അടക്കം വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ 'സാരി.' മലയാളിയായ ആരാധ്യ ദേവി നായികയായെത്തിയ ചിത്രം ഗിരി കൃഷ്ണ കമൽ ആണ് സംവിധാനം ചെയ്തത്. രവി വർമയാണ് ചിത്രത്തിന്റെ നിർമ്മാണം. രാം ഗോപാൽ വർമ്മയാണ് ചിത്രത്തിന്റെ രചന. ഹിന്ദി,​ തെലുങ്ക്,​ തമിഴ്,​ മലയാളം ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതാണ് ചിത്രം പറയുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഒടിടി പ്ലാറ്റ്ഫോമായ "Lionsgate Play" യിലൂടെയാണ് സാരി സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

Also Read: ടൊവിനോയുടെ നടികർ ഒടിടിയിലേക്ക്; കാത്തിരുപ്പിനൊടുവിൽ പ്രഖ്യാപനം

Azadi OTT: ആസാദി ഒടിടി

ശ്രീനാഥ് ഭാസി നായകനായ ഏറ്റവും പുതിയ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'ആസാദി.' രവീണ രവി, ലാൽ എന്നിവർക്കൊപ്പം വാണി വിശ്വനാഥും സുപ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആസാദി. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ ഒരിക്കൽകൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. നവാഗതനായ ജോ ജോർജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര എന്നിവരും ചിത്രത്തിലുണ്ട്. മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Also Read: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ഒടിടിയിലേക്ക്

Pariwar OTT: പരിവാർ ഒടിടി

ജഗദീഷിനെയും ഇന്ദ്രൻസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവും ഫഹദ് നന്ദുവും തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പരിവാർ.' മുഴുനീള കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന പരിവാർ ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പരിവാർ ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Read More: ദ് ഹണ്ട് - രാജീവ് ​ഗാന്ധി അസാസിനേഷൻ കേസ് ഒടിടിയിൽ; എവിടെ കാണാം?

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: