scorecardresearch

"പെണ്ണുങ്ങളുടെ മനസ്സ് ഉൾക്കടലാ... ഉൾക്കടൽ;" ചിരിപ്പിക്കാൻ അനൂപ് മേനോന്റെ 'രവീന്ദ്രാ നീ എവിടെ'; ടീസർ

ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു

ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു

author-image
Entertainment Desk
New Update

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന പുതിയ ചിത്രമാണ് " രവീന്ദ്രാ നീ എവിടെ?". അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു. തീർത്തും ഹാസ്യത്തിന് ഒപ്പം കുടുംബ പ്രേക്ഷകർക്കും ഒരുപോലെ രസിക്കുന്നതാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. 

Advertisment

Also Read: 'ഇനിയാണ് എന്റെ ഷോ'; തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ 'ഭഭബ' വരുന്നു; ടീസർ ട്രെൻഡിങ്

അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ , സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രകാശ് ഉള്ളേരിയാണ്. 

Also Read: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 5 ചിത്രങ്ങൾ

ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പി ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി അമ്പലത്തറ.

Advertisment

Read More: മോഹൻലാൽ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം, മേക്കോവറിലൂടെ വൈറലാകാറുള്ള ഈ നടിയെ മനസിലായോ?

Dhyan Sreenivasan Teaser

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: