scorecardresearch

കുരുത്തംകെട്ടവനാ അവൻ; ട്വിസ്റ്റ് ഒളിപ്പിച്ച് മലയാളി ഫ്രം ഇന്ത്യ ടീസർ: Malayalee From India Teaser

Malayalee From India Teaser: നേരത്തെ പുറത്തിറക്കിയ കോമഡി പശ്ചാത്തലത്തിലുള്ള പ്രമോകളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള വിഷയമാണ് ടീസർ പങ്കുവയ്ക്കുന്നത്

Malayalee From India Teaser: നേരത്തെ പുറത്തിറക്കിയ കോമഡി പശ്ചാത്തലത്തിലുള്ള പ്രമോകളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള വിഷയമാണ് ടീസർ പങ്കുവയ്ക്കുന്നത്

author-image
Entertainment Desk
New Update

Malayalee From india Teaser: നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ' മലയാളി ഫ്രം ഇന്ത്യ.' 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇതുവരെയിറങ്ങിയ അപ്ഡേറ്റുകളിൽ, തമാശയ്ക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ചിത്രമെന്ന സൂചനയാണ് നൽകിയിരുന്നത്. എന്നാൽ ടീസർ പുറത്തിറക്കി എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.

Advertisment

കോമഡിയിൽ നിന്ന് വ്യത്യസ്തമായി വളരെ സീരിയസായ പശ്ചാത്തലങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഇനിയും സംവിധായകൻ എന്തെങ്കിലും സർപ്രൈസുകൾ ഒളിപ്പിച്ചിട്ടുണ്ടോ എന്ന വരുദിവസങ്ങളിലേ ഉറപ്പിക്കാനാവു. 1.21 മിനിറ്റു ദൈർഘ്യമുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിന്റെ വിജയ ശേഭയിൽ തിളങ്ങി നിൽക്കുന്ന നിവിന്റെ പുതിയ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുന്നത്. 

നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ. മഞ്ജു പിള്ള, എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമൻ, സംഗീതം ജെയ്ക്സ് ബിജോയ്‌.

Advertisment

Read More Entertainment Stories Here

Teaser Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: