scorecardresearch

തലപ്പാക്കട്ടിയല്ല, ഇത് തല സ്പെഷൽ ബിരിയാണി: കുക്കിംഗിൽ മുഴുകി അജിത്, വീഡിയോ

യാത്രയ്ക്കിടയിൽ കൂട്ടുകാർക്കായി ക്യാമ്പിൽ ബിരിയാണി പാചകം ചെയ്യുന്ന അജിത്തിനെയാണ് വീഡിയോയിൽ കാണാനാവുക

യാത്രയ്ക്കിടയിൽ കൂട്ടുകാർക്കായി ക്യാമ്പിൽ ബിരിയാണി പാചകം ചെയ്യുന്ന അജിത്തിനെയാണ് വീഡിയോയിൽ കാണാനാവുക

author-image
Entertainment Desk
New Update
Ajithkumar  | Cooking

സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വ്യക്തിത്വമല്ല നടൻ അജിത്തിന്റേത്. യാത്രകളോടും ബൈക്ക് റൈഡിനോടും കാർ റേസിനോടുമെല്ലാം വലിയ താൽപ്പര്യമാണ് അജിത്തിന്. സിനിമാതിരക്കുകൾ ഒഴിയുമ്പോൾ തന്റെ ബൈക്കുമായി അജിത് പുറപ്പെടും. ഇപ്പോഴിതാ, അത്തരമൊരു യാത്രയ്ക്കിടയിൽ സംഘാംഗങ്ങൾക്കൊപ്പം ബിരിയാണി പാകം ചെയ്യുന്ന അജിത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. 

Advertisment

വളരെ ആസ്വദിച്ച് പാചകം ചെയ്യുന്ന അജിത്തിനെയാണ് വീഡിയോയിൽ കാണാനാവുക.

അടുത്തിടെ കൂട്ടുകാർക്കൊപ്പം മധ്യപ്രദേശിലേക്ക് അജിത് നടത്തിയ യാത്രയ്ക്കിടയിൽ പകർത്തിയതാണ് ഈ വീഡിയോ. അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയർച്ചിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സഹനടൻ ആരവിനെയും വീഡിയോയിൽ കാണാം.

Glimpses from Ajith's recent bike ride

തൃഷ, റെജീന കസാന്ദ്ര, അർജുൻ സർജ, ആരവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം. പോസ്റ്റ്-പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുന്ന ചിത്രം 2024 അവസാനത്തോടെ തിയേറ്ററിലെത്തും. "ഗുഡ് ബാഡ് അഗ്ലി" ആണ് അജിത്തിന്റെ അടുത്ത പ്രോജക്ട്. മാർക്ക് ആൻ്റണി ഫെയിം ആദി രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisment

ചെവിയുടെ സമീപത്തായുള്ള ഞരമ്പിൽ അനുഭവപ്പെട്ട വീക്കത്തെ തുടർന്നാണ്, അടുത്തിടെ അജിത്ത് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 

Read More Entertainment Stories Here

Ajith kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: