scorecardresearch

The GOAT Trailer: ഡബിൾ റോളിൽ വിജയ്‌യുടെ മാസ്സ് ആക്ഷൻ; തിയേറ്ററിൽ തീപാറിക്കാൻ 'ഗോട്ട്,' ട്രയ്‌ലർ

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 5ന് തിയേറ്ററിലെത്തും

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 5ന് തിയേറ്ററിലെത്തും

author-image
Entertainment Desk
New Update

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ട്രെയ്‌ലർ പുറത്ത്. ആരാധകരുടെ ആവേശം വാനോളം ഉയർത്തുന്ന 2.51 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യപനം മുതൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള വിജയ്‌യുടെ അവസാന ചിത്രം എന്നതരത്തിലും വാർത്തക പ്രചരിച്ചിരുന്നു.

Advertisment

വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം, കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നിർവഹിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് സിദ്ധാർത്ഥ നൂനിയാണ്. വെങ്കട് രാജേൻ എഡിറ്റിങ്ങും, ദിലീപ് സുബ്ബരായൻ ആക്ഷനും കൈകാര്യം ചെയ്യുന്നു. സെപ്റ്റംബർ 5നാണ് ചിത്രം വേൾഡ് വൈഡ് റിലീസിന് എത്തുന്നത്.

Read More

Actor Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: