/indian-express-malayalam/media/media_files/RY9brVe7aaIws7pd8JUp.jpg)
/indian-express-malayalam/media/media_files/aattam-ott-national-award.jpg)
Aattam OTT: ആട്ടം ഒടിടി
മികച്ച ചിത്രത്തിനുള്ള ഫീച്ചർ പുരസ്കാരം നേടിയത് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ്. ആട്ടത്തിന്റെ എഡിറ്റിംഗിന് മഹേഷ് ഭുവനേന്ദും മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം നേടി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ആട്ടത്തിലൂടെ ആനന്ദ് ഏകർഷി നേടി. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ ആട്ടം ലഭ്യമാണ്.
/indian-express-malayalam/media/media_files/kutch-express-ott-national-award.jpg)
Kutch Express OTT: കച്ച് എക്സ്പ്രസ്
മികച്ച നടിയ്ക്കുള്ള പുരസ്കാരം നിത്യ മേനോനൊപ്പം പങ്കിട്ടത് മാനസി പരേഗ് ആണ്. കച്ച് എക്സ്പ്രസ് എന്ന ചിത്രത്തിലെ പ്രകടനമാണ് മാനസി പരേഗിനെ അവാർഡിന് അർഹയാക്കിയത്. സീ 5ൽ കച്ച് എക്സ്പ്രസ് ലഭ്യമാണ്.
/indian-express-malayalam/media/media_files/saudi-vellakka-ott-national-award.jpg)
Saudi Vellakka OTT: സൗദി വെള്ളക്ക CC. 225/ 2009
ദേശീയ പുരസ്കാരപ്രഖ്യാപന വേളയിൽ, മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തത് സൗദി വെള്ളക്ക CC. 225/ 2009 ആണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡും ചിത്രത്തിലൂടെ ബോംബെ ജയശ്രീ നേടി. സോണി ലിവിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/gulmohar-ott-national-award.jpg)
Gulmohar OTT: ഗുൽമോഹർ
മികച്ച ഹിന്ദി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഗുൽമോഹർ ആണ്. ചിത്രത്തിലെ അഭിനയത്തിന് മനോജ് വാജ്പേയിക്ക് പ്രത്യേക പരാമർശം ലഭിച്ചു. അർപ്പിത മുഖർജി, രാഹുൽ വി ചിറ്റേല എന്നിവർ മികച്ച സംഭാഷണത്തിനുള്ള അവാർഡും നേടി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഗുൽമോഹർ കാണാം.
/indian-express-malayalam/media/media_files/2i9gLLMWdYgce5MeK0RS.jpg)
Kantara OTT: കാന്താര
മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടിയത് കാന്താരയാണ്. ചിത്രത്തിലെ അഭിനയത്തിന് റിഷബ് ഷെട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/uploads/2022/09/Thiruchitrambalam.jpg)
Thiruchitrambalam OTT: തിരുചിത്രമ്പലം
മികച്ച നടിയ്ക്കുള്ള പുരസ്കാരം മാനസി പരേഗിനൊപ്പം നിത്യ മേനോൻ പങ്കിട്ടു. തിരുചിത്രമ്പലം എന്ന ചിത്രമാണ് നിത്യയെ അവാർഡിന് അർഹയാക്കിയത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/9QyOMJVJiXGZIAsW04F6.jpg)
Karthikeya 2 OTT: കാർത്തികേയ 2
മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കാർത്തികേയ 2 സീ 5ൽ ലഭ്യമാണ്.
/indian-express-malayalam/media/media_files/uploads/2022/04/KGF-2.jpg)
K.G.F: Chapter 2 OTT: കെജിഎഫ്
മികച്ച കന്നഡ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് കെജിഎഫ് ചാപ്റ്റർ 2 ആണ്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/uploads/2023/05/ponniyin-Selvan-2-box-office-collection.jpg)
പൊന്നിയിൻ സെൽവൻ- പാർട്ട് 1
മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് പൊന്നിയിൻ സെൽവൻ- പാർട്ട് 1 ആണ്. ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനായി (പശ്ചാത്തല സംഗീതം) എ ആർ റഹ്മാനും മികച്ച ഛായാഗ്രാഹകനായി രവി വർമ്മനും തിരഞ്ഞെടുക്കപ്പെട്ടു. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.