/indian-express-malayalam/media/media_files/TRSgZejqA2klJrjsZuLB.jpg)
70th National Film Award 2024: മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നിവ ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ 'ആട്ടം' നേടി
70th National Film Award 2024 Attam: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം.' മികച്ച സിനിമ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നിവ ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ നേടി. തരുൺ മൂർത്തി സംവിധാനം ചെയ്ത 'സൗദി വെള്ളക്ക'യാണ് മികച്ച മലയാളം ചിത്രം. 'മാളികപ്പുറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ശ്രീപദഥ് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു.
ആട്ടത്തിന്റെ നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും, നാടകത്തിന് വേണ്ടി ജീവിതം മാറ്റിവച്ച ഒരുപാട് സുഹൃത്തുക്കൾ ചേർന്നു ചെയ്ത സിനിമയാണ് ആട്ടമെന്നും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനയ് ഫോർട്ട് പറഞ്ഞു. സിനിമയെയും കലയെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളുകളെ വിശ്വസിച്ച് സിനിമയെടുത്ത സംവിധായകനും, നിർമ്മാതാവും ഈ പുരസ്കാരം തീർച്ചയായും അർഹിക്കുന്നുവെന്നും വിനയ് ഫോർട്ട് പറഞ്ഞു.
സിനിമയുടെ ആശയവും നിർമ്മാണത്തോടുള്ള കമ്മിറ്റ്മെന്റും ശരിയാണെങ്കിൽ ഏതു ബജറ്റിലുള്ള ചിത്രവും വിജയിക്കുമെന്ന്, ചിത്രത്തിൽ നായകയായി അഭിനയിച്ച നടി സറിൻ പറഞ്ഞു. അങ്ങനെ ഒരു വിശ്വാസം എനിക്ക് ആട്ടത്തിൽ ഉണ്ടായിരുന്നു. ഇനിയും ഇതുപോലെ നല്ല സിനിമകൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നതായി സറിൻ ഏഴ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആഗ്രഹിക്കാവുന്നതിലും അപ്പുറമുള്ള നേട്ടമാണ് ആട്ടത്തെ തേടിയെത്തിയതെന്ന് ചിത്രത്തിന്റെ സംവിധായകനും പുരസ്കാര ജേതാവുമായ ആനന്ദ് ഏകർഷി പറഞ്ഞു. നിരവധി ചലച്ചിത്ര മേളകളിലും പിന്നീട് തിയേറ്ററിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. പിന്നീട് ഒടിടിയിൽ ഇറങ്ങിയപ്പോഴും ഇന്ത്യയിലെ തന്നെ ഒരുപാട് ആളുകൾ കാണുകയും പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ദേശിയ അവാർഡും ലഭിച്ചു. ഇതാണ് ഫൈനൽ പൊയിന്റ് എന്നെനിക്ക് തോന്നുന്നു, ആനന്ദ് പറഞ്ഞു.
Read More
- പലരും അസാധ്യമെന്നു പറഞ്ഞ സ്വപ്നമായിരുന്നു ആടുജീവിതം, ഈ അവാർഡ് ബ്ലെസി ചേട്ടന് അർഹതപ്പെട്ടത്: പൃഥ്വിരാജ്
- മലയാളത്തിലേക്ക് മറ്റൊരു വെബ് സീരീസുകൂടി; നിഗൂഢതയൊളിപ്പിച്ച് '1000 ബേബീസ്'
- ഉമ്മയിന്നെന്നെ കൊല്ലും; മുടി വെട്ടി പുത്തൻ ലുക്കിൽ നസ്രിയ
- കോളേജുകുമാരിയെ പോലെ സ്റ്റൈലിഷായി അദിതി; ചിത്രങ്ങൾ
- അഭിനയമുഹൂർത്തങ്ങളുമായി മമ്മൂട്ടിയും മോഹൻലാലും; മനോരഥങ്ങൾ പുതിയ ടീസർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.