scorecardresearch

മാടപ്രാവുകളെ പോലെ നടന്ന സുരേശനും സുമലതയ്ക്കും ഇതെന്തു പറ്റി?  തല്ലി പിരിഞ്ഞോ?: വീഡിയോ

'ആയിരം കണ്ണുമായി' പാടി കണ്ണിൽ നോക്കിയിരുന്നവരാണ് ഇപ്പോൾ വിരഹം ഗാനം പാടി നടക്കുന്നത്, വൈറലായി 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'

'ആയിരം കണ്ണുമായി' പാടി കണ്ണിൽ നോക്കിയിരുന്നവരാണ് ഇപ്പോൾ വിരഹം ഗാനം പാടി നടക്കുന്നത്, വൈറലായി 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'

author-image
Entertainment Desk
New Update
sumalatha

Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha Changurichalu Song Video

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് 'ന്നാ താൻ കേസ് ക്കൊട്' എന്ന ചിത്രത്തിലെ സുമലത ടീച്ചറെയും സുരേശനെയും ഓർക്കുമ്പോൾ പ്രേക്ഷകരെ മുഖത്തൊരു പുഞ്ചിരി വിരിയും. പ്രണയം നിറഞ്ഞ നോട്ടവുമായി   'ആയിരം കണ്ണുമായി' പാടുന്ന സുരേശനും സുമലതയും. ആ കഥാപാത്രങ്ങളുടെ വിജയം തന്നെയാണ് ഇരുവരെയും കേന്ദ്രകഥാപാത്രങ്ങളാക്കി 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രം ഒരുക്കാൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന് പ്രചോദനമായതും. 

Advertisment

വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായി ചിത്രത്തിലെ ഒരു ഗാനരംഗം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. എന്നാൽ ഈ ഗാനം ഒരു പ്രണയത്തെയല്ല, വിരഹത്തെ കുറിച്ചുള്ളതാണ് എന്നതാണ് കൗതുകം. ഗാനരംഗത്തിൽ സുരേശനും സുമലതയും അൽപ്പം ഖിന്നരാണ്. ഇരുവർക്കും ഇതെന്തു പറ്റി? രണ്ടാളും അടിച്ചു പിരിഞ്ഞോ എന്നാണ് ആരാധകർ തിരക്കുന്നത്. സുരേശനിങ്ങനെ വിരഹഗാനം പാടി നടക്കാൻ കാരണമായതെന്തെന്ന് അറിയാൻ മെയ് 16 വരെ കാത്തിരിക്കാം, അന്നാണ് ചിത്രത്തിന്റെ റിലീസ്. 

രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  പയ്യന്നൂരും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാണം. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണവും ആകാശ് തോമസ് എഡിറ്റിംഗും ഡോൺ വിൻസെൻറ് സംഗീതവും നിർവ്വഹിക്കുന്നു. 

Advertisment

Read More Entertainment News Here

Song Kunchacko Boban Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: