ഐആർഎസ് ഓഫീസർ അമയ് പട്നായിക് ആയി അജയ് ദേവ്ദൺ വീണ്ടും എത്തുന്ന 'റെയ്ഡ് 2' എന്ന ചിത്രത്തിന്റെ ടീസർ എത്തി. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് അണിയറക്കാർ പുറത്തിറക്കിയത്. അജയ് ദേവ്ഗണിനൊപ്പം റിതേഷ് ദേശ്മുഖ്, സൗരഭ് ശുക്ല, വാണി കപൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ദാദാ ഭായി എന്ന വില്ലൻ കഥാപാത്രമായാണ് റിതേഷ് ദേശ്മുഖ് ചിത്രത്തിലെത്തുന്നത്. ആദ്യ ഭാഗത്തിലെ വില്ലനായിരുന്ന സൗരഭ് ശുക്ല അവതരിപ്പിച്ച രാമേശ്വര്‍ സിംഗിനെയും ടീസറിൽ കാണിക്കുന്നുണ്ട്. 74 ട്രാൻസ്ഫറുകൾക്ക് ശേഷം അമയ് പട്നായിക് തന്റെ 75-ാമത് റെയ്ഡിന് പോകുന്നതോടെയാണ് ടീസർ ആരംഭിക്കുന്നത്.
അജയ് ദേവ്ഗൺ നായകനായി 2018-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം റെയ്ഡിന്റെ രണ്ടാം ഭാഗമാണ് റെയ്ഡ് 2. മെയ് 1നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, അഭിഷേക് പഥക്, കുമാർ മംഗത് പഥക് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം, രാജ് കുമാർ ഗുപ്തയാണ് സംവിധാനം ചെയ്യുന്നത്. റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയ്ദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Read More
- മോഹൻലാൽ ആരാധകരെ വഞ്ചിച്ചു, എമ്പുരാനിൽ ഹിന്ദുവിരുദ്ധ അജൻഡ; വിമർശനവുമായി ആർഎസ്എസ് മുഖപത്രം
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.