/indian-express-malayalam/media/media_files/0u2HWZyTTDkn6jZrNOv1.jpg)
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘പ്രേമലു’വിന്റെ ലിറിക്കൽ വീഡിയോ എത്തി. സഞ്ജിത്ത് ഹെഗ്ഡെ മലയാളത്തില്‍ ആദ്യമായി ആലപിച്ച ഗാനത്തിന് വിഷ്ണു വിജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.കുട്ടികുടിയേ എന്ന ഗാനം ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലിലൂടെയാണ്
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമിക്കുന്ന ഈ റൊമാന്റിക് കോമഡി എന്റര്‍ടെയ്നറിൽ നസ്ലൻ, മമിത എന്നിവരാണ് നായികാനായകന്മാരായി എത്തുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്ണു വിജയ് ആണ് സംഗീതസംവിധാനം. ക്യാമറ അജ്മൽ സാബു, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രൻ ,കോസ്റ്റ്യൂം ഡിസൈൻസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവർ നിർവ്വഹിക്കും. ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.
Read More Entertainment Stories Here
- ഞങ്ങളുടെ കുഞ്ഞിന് ഈ മൂല്യങ്ങൾ ഉണ്ടാവണം; അമ്മയാവുക എന്ന ആഗ്രഹത്തെ കുറിച്ച് ദീപിക
- മുംബൈ പൊലീസിൽ ഗേ പാർട്ണറായി വരുന്നത് കോ ബ്രദറാണെന്ന് അറിഞ്ഞപ്പോൾ പൃഥ്വി ഞെട്ടി
- അനുശ്രീയെ കൊണ്ട് കാറ് തള്ളിച്ച ഒരേ ഒരാൾ ഞാനാണ്: സൗഹൃദനിമിഷങ്ങൾ പങ്കിട്ട് അനുശ്രീയും ഹരി പത്തനാപുരവും
- സ്വന്തം കല്യാണത്തിന് വരനെത്തിയത് ഷോർട്സ് അണിഞ്ഞ്; ട്രോളുകളിൽ നിറഞ്ഞ് ആമിർ ഖാന്റെ മരുമകൻ
- മുൻഭാര്യമാർക്കൊപ്പം മകളുടെ വിവാഹം ആഘോഷമാക്കി ആമിർ ഖാൻ; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us