scorecardresearch

ഹൃദയഭേദകമായ കാഴ്ചകളുമായി പോച്ചർ; ട്രെയിലർ

ഇന്ത്യ കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന 'പോച്ചറി'ന്റെ ട്രെയിലർ കാണാം

ഇന്ത്യ കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന 'പോച്ചറി'ന്റെ ട്രെയിലർ കാണാം

author-image
Entertainment Desk
New Update
Poacher trailer

കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന  ആനവേട്ടയുടെയും അതുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവൃത്തികളിലേക്കും വിരൽചൂണ്ടുന്ന, ഉദ്വേഗജനകമായ ഒരു കുറ്റകൃത്യ പരമ്പരയാണ് പോച്ചർ.  ഇന്ത്യ കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന 'പോച്ചറി'ന്റെ ട്രെയിലറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

മലയാളി താരങ്ങളായ നിമിഷ സജയൻ, റോഷൻ മാത്യു, കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി എന്നിവർക്കൊപ്പം ദിബ്യേന്ദു ഭട്ടാചാര്യയും ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ഗോമതി ദേവി എന്ന കഥാപാത്രത്തെയാണ് പോച്ചറിൽ നിമിഷ അവതരിപ്പിക്കുന്നത്. 

കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ, കേരളത്തിലെ നിബിഡ വനങ്ങളിൽ നടന്ന സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് പോച്ചർ.

ആമസോൺ ഒറിജിനൽസിൽ നിന്നുള്ള ഈ സീരീസ് നിർമ്മിച്ചത് ക്യുസി എന്റർടൈൻമെന്റ് ആണ്. ഓസ്കാർ നേടിയ പ്രൊഡക്ഷൻ കമ്പനിയായ ക്യുസി എന്റർടൈൻമെന്റിന്റെ ടെലിവിഷനിലേക്കുള്ള ആദ്യ ചുവടുവപ്പാണ് പോച്ചർ.  എമ്മി അവാർഡ് ജേതാവായ റിച്ചി മേത്ത രചനയും സംവിധാനവും നിർവ്വഹിക്കുന്നു. എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾ 2023ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. 

Advertisment

ജൊഹാൻ ഹെർലിൻ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നൽകിയത്  ആൻഡ്രൂ ലോക്കിംഗ്ടണാണ്. ബെവർലി മിൽസ്, സൂസൻ ഷിപ്പ്ടൺ, ജസ്റ്റിൻ ലി എന്നിവരാണ് സീരീസിന്റെ എഡിറ്റിംഗ് ജോലികൾ കൈകാര്യം ചെയ്തത്. സീരീസിന്റെ മലയാളം തിരക്കഥ എഴുതിയിരിക്കുന്നത് ഇയോബിന്റെ പുസ്തകം, തുറമുഖം തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഗോപൻ ചിദംബരമാണ്. 

ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി ആമസോൺ പ്രൈം വീഡിയോ പോച്ചർ സ്ട്രീം ചെയ്യും. 

Read More Entertainment Stories Here

Nimisha Sajayan Amazon Web Series

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: