ശിവകാർത്തികേയൻ രവി മോഹൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പരാശക്തി.' വിദ്യാർത്ഥി രാഷ്ട്രീയം പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു.
സൂര്യ നായകനായ സൂപ്പർഹിറ്റ് ചിത്രം 'സൂരറൈ പോട്ട്ര്'നു ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് പരാശക്തി. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റുള്ള ചിത്രമായിരിക്കും പരാശക്തി എന്നാണ് റിപ്പോർട്ട്.
ശിവകാർത്തികേയനും രവി മോഹനും ഒപ്പം അഥർവ മുരളിയും ചിത്രത്തിൽ പ്രധാവേഷത്തിലെത്തുന്നുണ്ട്. ശ്രീലീലയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിനായി ജി വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിക്കുന്നത്. സുധാ കൊങ്കര, അർജുൻ നടേശൻ എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥയെഴുതിയിരിക്കുന്നത്.
Read Here
- ഇൻഞ്ചെക്ഷൻ പോലും ഓസിയ്ക്ക് പേടിയാണ്; ഗർഭിണിയാണെന്നു കേട്ടപ്പോൾ ആദ്യം ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു: അഹാന കൃഷ്ണ
- നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു
- Marco OTT: മാര്‍ക്കോ ഒടിടിയിൽ എവിടെ കാണാം?
- New OTT Release This Week: ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- Rekhachithram OTT: രേഖാചിത്രം ഒടിടിയില്‍ എവിടെ കാണാം? ആരാണ് സ്ട്രീമിംഗ് പാർട്ണർ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.