scorecardresearch

31 വർഷങ്ങൾക്കു ശേഷവും അതേ ഫീലോടെ 'മണിച്ചിത്രത്താഴ്'; ട്രയ്‌ലർ പങ്കുവച്ച് മോഹൻലാൽ

ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ ഓഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്

ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ ഓഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്

author-image
WebDesk
New Update

31 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങുന്ന മലയാളത്തിന്റെ എവർഗ്രീൻ ക്ലാസിക് ചിത്രം 'മണിച്ചിത്രത്താഴി'ന്റെ ട്രിയിലർ പുറത്തിറക്കി. മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ ഓഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.

Advertisment

മോഹൻലാൽ നായകനായ സ്ഫടികവും ദേവദൂതനും റീ റിലീസിൽ മികച്ച പ്രതികരണം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മണിച്ചിത്രത്താഴ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. തിയേറ്ററിൽ ചിത്രം കാണാൻ സാധിക്കാത്ത നിരവധി പ്രേക്ഷകരാണ് ചിത്രത്തിന്റെ തിയേറ്റർ എക്സ്പീരിയൻസ് എങ്ങനെയുണ്ടാകുമെന്ന ആകാഷയോടെ കാത്തിരിക്കുന്നത്.

1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ അരങ്ങ് തകർത്തപ്പോൾ ഗംഗ എന്ന കഥാപാത്രത്തിലൂടെ ശോഭന പ്രേക്ഷകരെ അമ്പരിപ്പിച്ചു. ഗംഗ എന്ന കഥാപാത്രത്തിലൂടെ അക്കൊല്ലത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശോഭനയെ തേടിയെത്തി. 

Read More

Advertisment
Suresh Gopi Mohanlal shobhana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: