scorecardresearch

ഇത് കരുക്കൾ, ഇത് പകിട; പേടിപ്പിച്ച് ഭ്രമയുഗം ട്രെയിലർ

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ഭ്രമയുഗം ട്രെയിലർ പുറത്ത്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററിലെത്തും

മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ഭ്രമയുഗം ട്രെയിലർ പുറത്ത്. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററിലെത്തും

author-image
Entertainment Desk
New Update
Bramayugam Mammootty

Bramayugam trailer (ചിത്രം: ഇൻസ്റ്റഗ്രാം/ഭ്രമയുഗം)

Bramayugam Trailer: മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം' പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. നിരവധി സവിശേഷതകളോടെയാണ് ഭ്രമയുഗം എത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കുന്നു, ഹൊറർ പശ്ചാത്തലത്തിലുള്ള ചിത്രം എന്നിങ്ങനെ കൗതുകം സമ്മാനിക്കുന്ന നിരവധി ഘടകങ്ങൾ തന്നെയാണ് ചിത്രത്തിനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നത്. ഫെബ്രുവരി 15നാണ് ഭ്രമയുഗം തിയേറ്ററുകളിലെത്തുക. 

Advertisment

കുഞ്ചമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാര്‍ഡ ലിസ്,  മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തിലുണ്ട്. ടി ഡി രാമകൃഷ്ണൻ രചനയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘ഭ്രമയുഗം’ റിലീസിനെത്തും. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും  ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവ്വഹിക്കുന്നു

Read More Entertainment Stories Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: