Lucifer Re Release Trailer
എമ്പുരാന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് മലയാളം സിനിമ ലോകം. മാർച്ച് 27ന് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തും. എമ്പുരാൻ തിയേറ്ററിലെത്തും മുൻപ് ആദ്യ ഭാഗമായ ലൂസിഫർ വീണ്ടും വെള്ളിത്തിരയിലെത്തിക്കുകയാണ് നിർമ്മാതാക്കൾ. ലൂസിഫറിന്റെ റീറിലീസ് ട്രെയിലർ പുറത്തിറക്കി.
മോഹൻലാൽ, പ്യഥ്വിരാജ് അടക്കമുള്ളവർ റീറിലീസ് ട്രെയിലർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. എമ്പുരാൻ റിലീസിന് ഒരാഴ്ച മുൻപായി മാർച്ച് 20ന് ലൂസിഫർ തിയേറ്ററിലെത്തും. 2.01 മിനിറ്റ് ദൈർഘ്യമുള്ള പുതിയ ട്രെയിലറാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം, എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ സമയക്രമം തീരുമാനിച്ചു. മാർച്ച് 27ന് പുലർച്ചെ ആറിന് ചിത്രം ആദ്യ പ്രദർശനം ആരംഭിക്കും. ഇന്ത്യൻ സമയം പുലർച്ചെ ആറ് മണിയ്ക്ക് സമാനമായി ലോകത്തിൻറെ വിവിധ ഭാഗങ്ങളിലും ആദ്യ ഷോ തുടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. യുഎസിൽ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.
നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷൻസിനുമിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ചിത്രം റിലീസ് നീട്ടിവെക്കുമോ എന്ന ആശങ്കകൾക്കിടെ ഇന്നലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതായി അറിയിപ്പ് എത്തി. ശ്രീ ഗോകുലം മൂവീസ് കൂടി എത്തിയതോടെയാണ് ചിത്രം പറഞ്ഞ ദിവസം തന്നെ എത്തുമെന്ന് ഉറപ്പായത്.
ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
Read More
- ആശങ്കയൊഴിഞ്ഞു; എ.ആർ റഹ്മാൻ ആശുപത്രി വിട്ടു
- സാംബാ നൃത്തവുമായി ജിപിയും ഗോപികയും ബ്രസീലിൽ; വീഡിയോ
- Officer on Duty OTT: ഓഫീസര് ഓൺ ഡ്യൂട്ടി ഒടിടിയിലേക്ക്
- 'ഞാൻ റേപ്പു ചെയ്യുന്ന ആളാണോ?' മുൻ പങ്കാളി എലിസബത്തിനെതിരെ പരാതിയുമായി നടൻ ബാല
- മറ്റൊരാളെ ചതിച്ചിട്ടല്ല ഞാൻ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്: ലേഖ
- ഭംഗിയിലും പ്രൗഢിയിലും റിസോർട്ടിനെ തോൽപ്പിക്കും: നയൻതാരയുടെ ഓഫീസ് കണ്ടോ?
- 53കാരി ചേച്ചിയും 32 കാരി അനിയത്തിയും; ഈ ബോണ്ട് അൽപ്പം സ്പെഷലാണ്!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.