scorecardresearch

'പ്ലസ് ടു പിള്ളേരുടെ ഇടി കണ്ടിട്ടുണ്ടോടാ നീ... നല്ല നാടന്‍ ഇടി;' വിഷ്ണു ഉണ്ണികൃഷ്ണന്റെ 'ഇടിയൻ ചന്തു;' ടീസർ

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന 'ഇടിയൻ ചന്തു' ഈ മാസം 19ന് തിയേറ്ററിലെത്തും

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന 'ഇടിയൻ ചന്തു' ഈ മാസം 19ന് തിയേറ്ററിലെത്തും

author-image
Entertainment Desk
New Update

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഇടിയൻ ചന്തു.' ജൂലൈ 19ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ഒരുക്കുന്ന അതിഗംഭീര സംഘട്ടന രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്.

Advertisment

ചന്തു എന്ന കഥാപാത്രമായാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിലെത്തുന്നത്. കലഹപ്രിയനായ ചന്തു, പ്ലസ് ടു പഠനം പൂർത്തിയാക്കി പൊലീസുകാരനായ അച്ഛന്റെ ജോലി വാങ്ങാനായി ശ്രമിക്കുന്നതും, തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'ദി സ്റ്റുഡൻ്റ്സ് വാർ' എന്നാണ് സിനിമയുടെ ടാഗ് ലൈൻ.

സലിംകുമാർ, മകൻ ചന്തു സലിംകുമാർ എന്നിവർ ഒരുമിച്ചെത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ലെന, കിച്ചു ടെല്ലസ്, രമേശ് പിഷാരടി, ലാലു അലക്സ്, ഐ.എം.വിജയൻ, ബിജു സോപാനം, ശ്രീജിത്ത് രവി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സംവിധായകൻ ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്.

ഹാപ്പി പ്രൊഡക്ഷൻസിൻറെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് ഇടിയൻ ചന്തു നിർമ്മിക്കുന്നത്. വിഘ്‌നേഷ് വാസു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വി. സാജനാണ്. പശ്ചാത്തല സംഗീതം ദീപക് ദേവ്, സംഗീതം അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ എന്നിവർ നിർവഹിക്കുന്നു.

Read More

Advertisment
Teaser

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: