ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും, അഭിഷേക് ബച്ചനും, റിതേഷ് ദേശ്മുഖും ഒരുമിച്ചെത്തുന്ന ഹൗസ്ഫുൾ അഞ്ചാം ഭാഗത്തിൻ്റെ ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്.
ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഈ വർഷം ജൂൺ 6ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും. ഒരു കപ്പലിലാണ് ഹൈസ്ഫുൾ അഞ്ചാംഭാഗത്തിൻ്റെ കഥ നടക്കുന്നത്. കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും ചേർന്ന ഒരു ഹൊറർ കോമഡി ചിത്രമാണിത്.
Also Read: മോഹൻലാൽ ചിത്രത്തിന്റെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് മോഷ്ടിക്കപ്പെട്ടതായി പരാതി
നാനാ പടേക്കറുടെ ശബ്ദത്തിലാണ് ട്രെയിലർ തുടങ്ങുന്നത്. സാജിദ് ഖാനും ഫർഹാദ് സാംജിയുമാണ് ചിത്രത്തിൻ്റെ നാല് ഭാഗങ്ങളും സംവിധാനം ചെയ്തത്. അതിലൂടെ ഏകദേശം 800 കോടി രൂപയാണ് ഇരുവരും നേടിയത്. ദോസ്താന, ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ തരുൺ മൻസുഖാനിയാണ് ഈ അഞ്ചാംഭാഗത്തിന് ചുക്കാൻ പിടിക്കുന്നത്.
അഭിഷേക് അക്ഷയ്, റിതേഷ് എന്നിവരെ കൂടാതെ ഫർദീൻ ഖാൻ, ശ്രേയസ് തൽപാഡെ, നാന പടേക്കർ, ജാക്കി ഷ്രോഫ്, ഡിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, നർഗീസ് ഫക്രി, ചിത്രാംഗദ സിംഗ്, സോനം ബജ്‌വ, സൗന്ദര്യ ശർമ്മ, ചങ്കി പാണ്ഡെ, ജോണി ലിവർ എന്നിവരും ഹൗസ്ഫുൾ 5ൽ അഭിനയിക്കുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us