scorecardresearch

Hathane Udaya Trailer: വടക്കേ മലബാറിലെ പൗരാണിക നേര്‍ക്കാഴ്ച; ‘ഹത്തനെ ഉദയ' ട്രെയിലര്‍ എത്തി

എ.കെ കുഞ്ഞിരാമ പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി

എ.കെ കുഞ്ഞിരാമ പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി

author-image
Entertainment Desk
New Update

എ.കെ കുഞ്ഞിരാമ പണിക്കര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘ഹത്തനെ ഉദയ’ (പത്താമുദയം) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാർക്ക് പ്രാധാന്യം നല്കുന്ന ചിത്രം നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.

Advertisment

വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളാണ് ചിത്രത്തിൽ ദൃശ്യവല്‍ക്കരിക്കുന്നത്. നിരവധി നാടകങ്ങൾക്ക് രചനയും രംഗഭാഷയും നിർവ്വഹിച്ച എ.കെ കുഞ്ഞിരാമ പണിക്കരുടെ ആദ്യ സിനിമയാണ് ഹത്തനെ ഉദയ. ദേവരാജ് കോഴിക്കോട്, റാം വിജയ്, രാജീവൻ വെള്ളൂർ, സന്തോഷ് മാണിയാട്ട്, ശ്രീധരൻ നമ്പൂതിരി, രാകേഷ് റാം വയനാട്, ശശി ആയിറ്റി, ആതിര,വിജിഷ, ഷൈനി വിജയൻ, അശ്വതി, ഷിജി കെ.എസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

മുഹമ്മദ് എ. ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍,സുജേഷ് ഹരി എന്നിവർ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ ആണ് ഈണം നൽകിയിരിക്കുന്നത്. സിതാര കൃഷ്ണകുമാർ, വൈക്കം വിജയലക്ഷ്മി, സച്ചിൻ രാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഹത്തനെ ഉദയായുടെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് ബിനു നെപ്പോളിയന്‍ ആണ്.

Read More:

Trailer Malayalam Movie

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: