Bazooka Teaser
തുടർ വിജയങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഒരോ പുതിയ സിനിമയിലും എന്താണ് മമ്മൂക്ക ഒരിക്കിവച്ചിരിക്കുന്നതെന്ന ആകാംഷയിലാണ് ആരാധകർ. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'ബസൂക്ക.' ബസൂക്കയുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
പതിവു പോലെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മാസ് ലുക്കിലും ഗെറ്റപ്പിലുമാണ് മമ്മൂക്ക ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. 'നമ്മൾ ചെയ്യാത്ത റോളൊന്നുമില്ല ഭായ്' എന്ന മമ്മൂക്കയുടെ ടീസറിലെ ഡയലോഗ് ഇതിനോടകം വൈറലായി. ഗെയിം ത്രില്ലറായി ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഉൾപ്പെടെയുള്ള താരനിരയും ചിത്രത്തിലുണ്ട്.
സരിഗമ ഇന്ത്യ ലിമിറ്റഡ്, ജിനു.വി.അബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം മിഥുൻ മുകുന്ദൻ എന്നിവർ കൈകാര്യം ചെയ്യുന്നു. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Read more
- ഉമ്മയിന്നെന്നെ കൊല്ലും; മുടി വെട്ടി പുത്തൻ ലുക്കിൽ നസ്രിയ
- കോളേജുകുമാരിയെ പോലെ സ്റ്റൈലിഷായി അദിതി; ചിത്രങ്ങൾ
- അഭിനയമുഹൂർത്തങ്ങളുമായി മമ്മൂട്ടിയും മോഹൻലാലും; മനോരഥങ്ങൾ പുതിയ ടീസർ
- Little Hearts OTT: ലിറ്റിൽ ഹാർട്സ് ഒടിടിയിൽ
- Grrr OTT: ഗ്ർർർ ഒടിടിയിലേക്ക്
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.