scorecardresearch

വിഷ്വൽ ട്രീറ്റ്; വിസ്മയിപ്പിച്ച് ആടുജീവിതം ട്രെയിലർ

Aadujeevitham Trailer: കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം ട്രെയിലർ പുറത്ത്

Aadujeevitham Trailer: കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം ട്രെയിലർ പുറത്ത്

author-image
Entertainment Desk
New Update

Aadujeevitham Trailer: പൃഥ്വിരാജിനെ നായകാനക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായുള്ള കാത്തിരുപ്പിലാണ് ആരാധകർ. 2008ൽ പ്രാരംഭ ജോലികള്‍ ആരംഭിച്ച ചിത്രം 2018ൽ ചിത്രീകരണം ആരംഭിച്ചിരുന്നു. ആടുജീവിതത്തിനായി നായകൻ പൃഥ്വിരാജ് നടത്തിയ 'ബോഡി ട്രാൻസ്ഫർമേഷൻ' വലിയ ചർച്ചയായിരുന്നു. വർഷങ്ങളോളം നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14ന് പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ്.

Advertisment

ഒന്നര മിനിട്ട് ദൈർഘ്യമുള്ള ട്രെയിലറാണ് നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതത്തോട് നീതിപുലർത്തുന്ന വിഷ്യലുകളാണ് ട്രെയിലർ പങ്കുവയ്ക്കുന്നത്. ചിത്രം പുറത്തിറങ്ങുന്നതോടെ ദേശിയ തലത്തില്‍ ചര്‍ച്ചയാകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. മരുഭൂമിയിൽ ഒറ്റപ്പെടുന്ന നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.

എ.ആർ. റഹ്മാനാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്. ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയും, ക്യാമറ കൈകാര്യം ചെയ്യുന്നത് കെ.യു. മോഹനനുമാണ്. പൃഥ്വിരാജ്, അമല പോൾ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, സന്തോഷ് കീഴാറ്റൂർ, ലെന തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Read More Entertainment Stories Here

Advertisment
Prithviraj Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: