/indian-express-malayalam/media/media_files/kLBsAuJKwlRqP974ocum.jpg)
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ കപ്പിളാണ് ​ഗായകനും മ്യൂസിക് ഡയറക്ടറുമായ വിജയ് മാധവും നടി ദേവിക നമ്പ്യാരും. താൻ ഈണമിട്ട ഒരു ഗാനം സുരേഷ് ഗോപിയെ കൊണ്ട് പാടിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കിടുകയാണ് വിജയ് മാധവ്. ദേവി കൈപ്പട്ടൂരമ്മേ എന്നു തുടങ്ങുന്ന ഗാനമാണ് സുരേഷ് ഗോപി ആലപിക്കുന്നത്.
"സുരേഷേട്ടന്റെ കുറേ അധികം പാട്ടുകൾ റെക്കോർഡ് ചെയ്യാൻ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ ഞാൻ കമ്പോസ് ചെയ്ത ട്യൂൺ, ചേട്ടൻ പാടുന്നത് ഇത് ആദ്യമാണ്. ഒരുപാട് തിരക്കുകൾക്കിടയിൽ ഞാൻ ചോദിച്ചപ്പോൾ തന്നെ ഈ പാട്ട് പാടി തന്നതിന് ചേട്ടന് ഒരുപാട് സ്നേഹം," വിജയ് മാധവ് കുറിച്ചു.
മ്യുസിക് റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണ് വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. സംഗീത സംവിധാന രംഗത്തും സജീവമാണ് വിജയ് ഇപ്പോൾ. രാക്കുയിൽ പരമ്പരയിൽ വിജയ് മാധവനൊപ്പം ദേവിക ഗാനം ആലപിച്ചിരുന്നു. ഈ പരമ്പരയിൽ അതിഥി വേഷത്തിൽ വിജയ് മാധവനും എത്തിയിരുന്നു.
എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് സീരിയലിലേക്കുളള ദേവികയുടെ തുടക്കം. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.
Read More Stories Her
- 30 സെക്കന്റ് മതി എനിക്ക് സാരിയുടുക്കാൻ: ശോഭ വിശ്വനാഥ്
- Bigg Boss malayalam Season 6: ബീന ആന്റണി ബിഗ് ബോസിലേക്കോ?
- ചില മനുഷ്യരോട് എങ്ങനെയൊക്കെ നന്ദി പറഞ്ഞാലാണ് കടപ്പാട് തീരുക: സന്തോഷം പങ്കിട്ട് ജുനൈസ്
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
- മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടിയാണിത്; ആളെ മനസ്സിലായോ?
- മഞ്ഞ ഉടുപ്പ്, കറുത്ത കണ്ണട, ചുവന്ന ഫോൺ; മഞ്ജുവിന്റെ പുതിയ 'കളർ' പടങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.