scorecardresearch

30 സെക്കന്റ് മതി എനിക്ക് സാരിയുടുക്കാൻ: ശോഭ വിശ്വനാഥ്

തന്റെ സാരി പ്രേമം പറഞ്ഞും ബിഗ് ബോസിൽ അണിഞ്ഞ സാരികൾക്കു പിന്നിലെ കഥ പറഞ്ഞും ശോഭ വിശ്വനാഥ്

തന്റെ സാരി പ്രേമം പറഞ്ഞും ബിഗ് ബോസിൽ അണിഞ്ഞ സാരികൾക്കു പിന്നിലെ കഥ പറഞ്ഞും ശോഭ വിശ്വനാഥ്

author-image
Television Desk
New Update
Sobha Viswanath

മനോഹരമായി സാരി ഉടുക്കുന്ന ആളുകളിൽ ഒരാളാണ് ഫാഷൻ ഡിസൈനറും സംരംഭകയും ബിഗ് ബോസ് താരവുമൊക്കെയായ ശോഭ വിശ്വനാഥ്. ശോഭയുടെ സാരികൾക്ക് ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ പ്രത്യേക ഫാൻ ബേസ് തന്നെയുണ്ടായിരുന്നു. തനിക്കേറ്റവും കംഫര്‍ട്ട് സാരിയാണെന്നു വ്യക്തമാക്കിയ ശോഭ, സാരി ഉടുത്തോണ്ട് മാരത്തോണ്‍ വരെ ഓടിയ ആളാണ് താനെന്നും ഒരിക്കൽ പറഞ്ഞിരുന്നു. 

Advertisment

സാരി ഉടുക്കൽ തന്നെ സംബന്ധിച്ച് വളരെ സിമ്പിളായ കാര്യമാണെന്നാണ് ശോഭ പറയുന്നത്. '30 സെക്കന്റ് മതി എനിക്ക് സാരിയുടുക്കാൻ' എന്നും ശോഭ പറയുന്നു.  

ബിഗ് ബോസിലേക്ക് നൂറ് സാരിയും ഗ്രാന്‍ഡ് ഫിനാലെയില്‍ ഉടുക്കാനുള്ള സാരിയുമായി പോയ ഏക വ്യക്തി താനായിരിക്കുമെന്ന് ശോഭ തന്നെ മുൻപു പറഞ്ഞിട്ടുണ്ട്.  സാരിയെ കുറിച്ച് ഷോയിൽ സംസാരിക്കാന്‍ താൻ ശ്രമിച്ചിരുന്നു എന്നാണ് ശോഭ പറയുന്നത്. 

"ബിഗ് ബോസിൽ ഉടുത്ത സാരികളിൽ 80 ശതമാനവും വീവേഴ്സ് വില്ലേജിൽ നിന്നുള്ളതാണ്. ബാക്കി 20 ശതമാനം സ്പെഷൽ സാരികളാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ കരുത്തരായ സ്ത്രീകളുടെ സാരികൾ അണിഞ്ഞു, ആ സാരികളിലൂടെ അവരുടെ കഥ പറഞ്ഞു. എന്റെ സ്റ്റാഫുകൾ, അമ്മ, ഭാഗ്യലക്ഷ്മി ചേച്ചി എന്നു തുടങ്ങി നിരവധി പേരുടെ സാരികൾ കൊണ്ടുപോയിരുന്നു," ശോഭയുടെ വാക്കുകളിങ്ങനെ. 

Advertisment

ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ ശോഭ വിശ്വനാഥ് തിരുവനന്തപുരം സ്വദേശിയാണ്. വഴുതക്കാട് വീവേഴ്സ് വില്ലേജ് എന്ന സംരംഭം നടത്തുകയാണ് ശോഭ വിശ്വനാഥ്. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശോഭയുടെ പ്രവർത്തനങ്ങളും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. നിരവധി പ്രതിസന്ധികളെ മറികടന്നുവന്ന വ്യക്തി കൂടിയാണ് ശോഭ. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: