scorecardresearch

Sumathi Valavu OTT:  സുമതി വളവ് ഒടിടിയിലെത്തി, എവിടെ കാണാം?

Sumathi Valavu OTT Release & Platform: അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഹിറ്റ് ചിത്രം സുമതി വളവ് ഒടിടിയിലെത്തി. ചിത്രം എവിടെ കാണാം? 

Sumathi Valavu OTT Release & Platform: അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഹിറ്റ് ചിത്രം സുമതി വളവ് ഒടിടിയിലെത്തി. ചിത്രം എവിടെ കാണാം? 

author-image
Entertainment Desk
New Update
Sumathi Valavu OTT

Sumathi Valavu OTT

Sumathi Valavu Drops on OTT:  അർജുൻ അശോകൻ നായകനായെത്തിയ ‘സുമതി വളവ്’ ഒടിടിയിലെത്തി. ഓഗസ്റ്റ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത സുമതി വളവിന്റെ തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്. 

Advertisment

Also Read: ശത്രുവിന് പോലും ഈ വേദന വരരുത്: രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് സൽമാൻ ഖാൻ

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

Also Read: Karam Review: ത്രിൽ ഇല്ല, തിരക്കഥയ്ക്ക് കെട്ടുറപ്പും; ഒരു തണുപ്പൻ ചിത്രം, 'കരം' റിവ്യൂ

Advertisment

ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സംഗീത സംവിധാനം രഞ്ജിൻ രാജ് നിർവഹിച്ചു.  ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗവും അടുത്തിടെ  പ്രഖ്യാപിച്ചിരുന്നു. 

Also Read: നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു നിം; നിമിഷിനെ പ്രശംസിച്ച് അഹാന കൃഷ്ണ

സീ 5 ആണ് സുമതി വളവിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇപ്പോൾ സീ5ൽ ചിത്രം കാണാം.

Also Read: കരീന കപൂറിനെ ചോദ്യം ചെയ്ത് പൃഥ്വിരാജ്; ബിടിഎസ് വീഡിയോ  വൈറൽ



OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: