/indian-express-malayalam/media/media_files/salman-khan-bigg-boss-remuneration.jpg)
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. സെലിബ്രിറ്റി എന്ന നിലയിൽ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ടുണ്ടെങ്കിലും വ്യക്തിജീവിതത്തിൽ നിരവധി വെല്ലുവിളികളെയും സൽമാന് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടെ, തന്നെ ബാധിച്ച ട്രൈജെമിനൽ ന്യൂറാൾജിയ എന്ന രോഗത്തെക്കുറിച്ച് സൽമാൻ വെളിപ്പെടുത്തിയിരുന്നു. ഇത് കാരണം ഏഴര വർഷത്തോളമാണ് സൽമാൻ അസഹനീയമായ വേദന സഹിച്ചത്. ഇപ്പോൾ താൻ സുഖമായിരിക്കുന്നുവെന്നും, രോഗം മാറാൻ എട്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നെന്നും താരം വെളിപ്പെടുത്തി.
Also Read: ഇന്ന് അർദ്ധരാത്രിയോടെ ഈ മലയാള ചിത്രങ്ങൾ ഒടിടിയിലെത്തും: New malayalam OTT Releases
മുഖത്തെ ട്രൈജെമിനൽ നാഡിയെ ബാധിക്കുന്ന, വൈദ്യുത ഷോക്ക് പോലുള്ള അതി തീവ്രമായ വേദന ഉണ്ടാക്കുന്ന ഒരു രോഗമാണ് ട്രൈജെമിനൽ ന്യൂറാൾജിയ. ചർമ്മത്തിൽ സ്പർശിക്കുമ്പോഴോ, സംസാരിക്കുമ്പോഴോ, ഭക്ഷണം ചവയ്ക്കുമ്പോഴോ ഈ വേദന വരാം.
കാജോളും ട്വിങ്കിൾ ഖന്നയും ഒരുമിച്ച് അവതരിപ്പിക്കുന്ന 'ടൂ മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ' എന്ന പരിപാടിയിൽ ആമിർ ഖാനോടൊപ്പം അതിഥിയായി എത്തിയപ്പോഴാണ് സൽമാൻ ഈ വെളിപ്പെടുത്തൽ നടത്തിയത്.
Also Read: Karam Review: ത്രിൽ ഇല്ല, തിരക്കഥയ്ക്ക് കെട്ടുറപ്പും; ഒരു തണുപ്പൻ ചിത്രം, 'കരം' റിവ്യൂ
"എനിക്ക് ട്രൈജെമിനൽ ന്യൂറാൾജിയ വന്നപ്പോൾ, ആ വേദന അസഹനീയമായിരുന്നു. നിങ്ങളുടെ ഏറ്റവും വലിയ ശത്രുവിന് പോലും ആ വേദന ഉണ്ടാകാൻ നിങ്ങൾ ആഗ്രഹിക്കില്ല. എനിക്കത് ഏഴര വർഷം ഉണ്ടായിരുന്നു," സൽമാൻ പറഞ്ഞു. ഈ കാലയളവിൽ താൻ വേദനകൊണ്ട് പുളഞ്ഞിരുന്നുവെന്നും സൽമാൻ ഓർത്തെടുത്തു.
"ഓരോ നാല്- അഞ്ച് മിനിറ്റ് ഇടവേളയിലും വേദന വരുമായിരുന്നു. പ്രഭാതഭക്ഷണം കഴിക്കാൻ എനിക്ക് ഒന്നര മണിക്കൂർ വേണം, അതുകഴിഞ്ഞാൽ പിന്നെ ഞാൻ നേരെ അത്താഴത്തിനേ പോകൂ. ഒരു ഓംലെറ്റ് കഴിക്കാൻ പോലും എനിക്കത്ര സമയമെടുക്കും! കാരണം എനിക്ക് ചവയ്ക്കാൻ കഴിയുമായിരുന്നില്ല... അതിനാൽ ഞാൻ സ്വയം നിർബന്ധിച്ച് കഴിക്കുമായിരുന്നു." വേദനസംഹാരികൾ പോലും ആ സമയത്ത് തന്നെ സഹായിച്ചിരുന്നില്ലെന്നും സൽമാൻ കൂട്ടിച്ചേർത്തു.
Also Read: വർഷത്തിൽ 125 ദിവസം അവധിയെടുക്കും: അക്ഷയ് കുമാർ
തുടക്കത്തിൽ, തൻ്റെ പല്ലുകൾക്ക് എന്തോ തകരാറുണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ, വെള്ളം കുടിക്കുമ്പോൾ വേദനയുടെ ഇടവേള വർധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയപ്പോഴാണ് ഇത് നാഡിയുമായി ബന്ധപ്പെട്ടതാണെന്ന് ഡോക്ടർമാർക്ക് മനസ്സിലായത്.
2007-ൽ പുറത്തിറങ്ങിയ 'പാർട്ണർ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് നടി ലാറ ദത്ത തൻ്റെ മുഖത്ത് നിന്നും ഒരു മുടിയിഴ മാറ്റിയപ്പോഴാണ് തനിക്ക് ആദ്യമായി ഈ വേദന അനുഭവപ്പെട്ടതെന്നും അദ്ദേഹം ഓർത്തെടുത്തു. അന്ന് തമാശയായി "വൗ ലാറ, ഇലക്ട്രിഫൈയിങ്!" എന്ന് താൻ പറഞ്ഞതായും താരം ചിരിച്ചുകൊണ്ട് ഓർമ്മിച്ചു.
ഇപ്പോൾ വേദന പൂർണ്ണമായും പോയെന്നും എന്നാൽ ഏറ്റവും ദുസ്സഹമായ അവസ്ഥയിലെത്തിക്കുന്ന രോഗമാണ് അതെന്നും സൽമാൻ പറയുന്നു. . "ഇതിനെ 'ആത്മഹത്യാ രോഗം' (The Suicidal Disease) എന്നാണ് വിളിക്കുന്നത്. ഈ രോഗം കാരണമാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ സംഭവിക്കുന്നത്," സൽമാൻ വെളിപ്പെടുത്തി.
"വേദന താങ്ങാൻ കഴിയാത്തതുകൊണ്ടാണ് ആളുകൾ ആത്മഹത്യയിലേക്ക് പോവുന്നതെന്ന്" സൽമാനെ കേട്ടിരുന്ന ആമിർ ഖാൻ തിരുത്തി. തൻ്റെ ഈ രോഗാവസ്ഥയെക്കുറിച്ച് പലർക്കും അറിയില്ലെന്നും, എന്നാൽ നിരവധി ആളുകൾക്ക് ഇത് വരുന്നുണ്ടെന്നും അതുകൊണ്ടാണ് താൻ ഇതേക്കുറിച്ച് തുറന്നു സംസാരിച്ചതെന്നും സൽമാൻ കൂട്ടിച്ചേർത്തു.
Also Read: നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു നിം; നിമിഷിനെ പ്രശംസിച്ച് അഹാന കൃഷ്ണ
"ഇപ്പോൾ ഇത് വളരെ എളുപ്പത്തിൽ ചികിത്സിക്കാവുന്നതാണ്. ഗാമാ നൈഫ് ശസ്ത്രക്രിയയുണ്ട്. അവർ നിങ്ങളുടെ മുഖത്ത് 7-8 മണിക്കൂർ സ്ക്രൂ ഉറപ്പിക്കും. രോഗിയെ കിടത്തി ഗാമാ നൈഫ് ഉപയോഗിച്ച്..." എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയെക്കുറിച്ച് സൽമാൻ ഓർത്തെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം, തൻ്റെ വേദന 20-30 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ഭാഗ്യവശാൽ, അത് പൂർണ്ണമായും ഇല്ലാതായി.
ഇപ്പോൾ താൻ സുഖമായിരിക്കുന്നു എന്ന് പറഞ്ഞ സൽമാൻ, "ഇപ്പോൾ അന്യൂറിസം ഉണ്ട്. ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (arteriovenous malformation) ഉണ്ട്. അതു വെച്ചുകൊണ്ട് ജീവിക്കണം. ബൈപാസ് സർജറികളിലൂടെയും ഹൃദയസംബന്ധമായ അസുഖങ്ങളിലൂടെയും മറ്റ് നിരവധി കാര്യങ്ങളിലൂടെയുമെല്ലാം ജീവിക്കുന്ന ധാരാളം പേരുണ്ടല്ലോ," സൽമാൻ കൂട്ടിച്ചേർത്തു.
Also Read: അമ്മയ്ക്ക് രണ്ടാമതും അവാർഡ് ലഭിക്കുന്നത് നേരിൽ കാണാനായി, ജീവിതത്തിലെ മഹാഭാഗ്യം: ചിത്രങ്ങളുമായി തേജലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.