മേഘ്‌ന ഗുൽസാറിൻ്റെ പുതിയ ക്രൈം ത്രില്ലറായ ദായ്രയുടെ സെറ്റിൽ പൃഥ്വിരാജ് ജോയിൻ ചെയ്തു. ഈ സിനിമയിൽ കരീന കപൂറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കരീനയും പൃഥ്വിരാജും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'ദായ്ര'.
Also Read: ഇന്ന് അർദ്ധരാത്രിയോടെ ഈ മലയാള ചിത്രങ്ങൾ ഒടിടിയിലെത്തും: New malayalam OTT Releases
മുംബൈയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ബിഹൈൻഡ്-ദി-സീൻസ് (BTS) വീഡിയോ കരീന കപൂർ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു.
"ഡേ വൺ, 68-ാമത്തെ സിനിമ. മേഘ്‌ന ഗുൽസാറിനും പൃഥ്വിരാജിനുമൊപ്പം 'ദായ്ര'. സ്നേഹവും അനുഗ്രഹവും വേണം," എന്ന അടിക്കുറിപ്പോടെയാണ് കരീന വീഡിയോ പങ്കുവെച്ചത്.
പൃഥ്വിരാജും ഈ വീഡിയോ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. "ദായ്ര ഔദ്യോഗികമായി ആരംഭിച്ചു. ഒരു പുതിയ കഥ, ഒരേ സമയം വെല്ലുവിളിക്കുകയും ആവേശം നൽകുകയും ചെയ്യുന്ന ഒരു പുതിയ യാത്ര. ഈ ലോകത്തേക്ക് കടന്നുചെല്ലുന്നതിൽ സന്തോഷം."
Also Read: Karam Review: ത്രിൽ ഇല്ല, തിരക്കഥയ്ക്ക് കെട്ടുറപ്പും; ഒരു തണുപ്പൻ ചിത്രം, 'കരം' റിവ്യൂ
പുറത്തുവന്ന ബി.ടി.എസ്. വീഡിയോയിൽ പൃഥ്വിരാജ് പോലീസുകാരനായി കരീന കപൂറിൻ്റെ കഥാപാത്രത്തെ ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് കാണാൻ കഴിയുക. സംവിധായിക മേഘ്‌ന ഗുൽസാറിൻ്റെ പിതാവും പ്രശസ്ത ഗാനരചയിതാവും സിനിമാ നിർമ്മാതാവുമായ ഗുൽസാർ ആദ്യ ദിനം സെറ്റിൽ സന്ദർശിക്കാനെത്തിയതിൻ്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്.
അടുത്ത വർഷം ആദ്യ പകുതിയോടെ 'ദായ്ര' തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'തൽവാർ', 'റാസി', 'ചപാക്', 'സാം ബഹദൂർ' തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത 'സർസമീൻ' എന്ന ഹിന്ദി ചിത്രത്തിന് ശേഷം ഈ വർഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. 'ഐ, നോബഡി', 'വിലായത്ത് ബുദ്ധ' തുടങ്ങിയ ചിത്രങ്ങളും താരത്തിൻ്റേതായി അണിയറയിലുണ്ട്.
Also Read: നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു നിം; നിമിഷിനെ പ്രശംസിച്ച് അഹാന കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.