/indian-express-malayalam/media/media_files/2025/09/25/vijayaraghavan-2025-09-25-18-36-44.jpg)
വിജയരാഘവൻ
മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന കഥാപാത്രമാണ് ‘ഗോഡ്ഫാദർ’ സിനിമയിലെ അഞ്ഞൂറാൻ. നടനും നാടകകൃത്തും നാടക സംവിധായകനുമെല്ലാം ആയ എൻ.എൻ. പിള്ളയാണ് ആ അനശ്വര കഥാപാത്രത്തിന് ജീവൻ നൽകിയത്.
Also Read: ശത്രുവിന് പോലും ഈ വേദന വരരുത്: രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് സൽമാൻ ഖാൻ
വർഷങ്ങൾക്ക് മുൻപ് തന്നെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം എൻ.എൻ. പിള്ള സ്വന്തമാക്കിയിരുന്നു. സിനിമയ്ക്കല്ല, നാടകത്തിനുള്ള സംഭാവനകൾക്കാണ് അദ്ദേഹം ഈ പരമോന്നത ബഹുമതി നേടിയത്.
Also Read: ഇന്ന് അർദ്ധരാത്രിയോടെ ഈ മലയാള ചിത്രങ്ങൾ ഒടിടിയിലെത്തും: New malayalam OTT Releases
ഇപ്പോഴിതാ, അച്ഛൻ്റെ വഴിയേ ദേശീയ പുരസ്‌കാരം നേടാൻ കഴിഞ്ഞതിൻ്റെ സന്തോഷം പങ്കുവെക്കുകയാണ് മകനും നടനുമായ വിജയരാഘവൻ. വർഷങ്ങൾക്കിപ്പുറം, അഭിനയത്തിന് വിജയരാഘവനും ദേശീയ പുരസ്‌കാരത്തിൽ മുത്തമിട്ടിരിക്കുകയാണ്. 'പൂക്കാലം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അദ്ദേഹത്തിന് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചത്.
ദേശീയ പുരസ്‌കാരം നേടിയതിൻ്റെ അഭിമാനം പങ്കുവെച്ചുകൊണ്ട് വിജയരാഘവൻ കുറിച്ചത് ഇങ്ങനെയാണ്:
"രണ്ട് തലമുറ. രണ്ട് ദേശീയ അവാർഡുകൾ. അച്ഛൻ്റെ അവാർഡിനടുത്ത് എൻ്റെ അവാർഡ് വെക്കുമ്പോൾ അഭിമാനം തോന്നുന്നു."
71-ാമത് ദേശീയപുരസ്‌കാരത്തില്‍ വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം നേടിയപ്പോൾ, മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം നേടിയത് ഉർവശി ആണ്. 'ഉള്ളൊഴുക്കി'ലെ അഭിനയത്തിനാണ് ഉര്‍വശിയ്ക്ക് പുരസ്കാരം. ചടങ്ങിൽ, ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മോഹൻലാൽ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി.
Also Read: 598 കോടിയുടെ ചരിത്രനേട്ടം; 2025ൽ തൊട്ടതെല്ലാം പൊന്നാക്കി മോഹൻലാൽ
മിഥുന്‍ മുരളി (എഡിറ്റിങ്- പൂക്കാലം), പി. മോഹന്‍ദാസ് (പ്രെഡക്ഷന്‍ ഡിസൈനര്‍- 2018), എം.കെ. രാംദാസ് (നോണ്‍ ഫീച്ചര്‍ ഫിലിം പ്രത്യേക പരാമര്‍ശം- 'നെകല്‍- ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍'), സച്ചിന്‍ സുധാകരന്‍ (ശബ്ദരൂപകല്പന- അനിമല്‍), എം.ആര്‍. രാജകൃഷ്ണന്‍ (റീറെക്കോഡിങ് ഡിജിറ്റല്‍ പ്രത്യേക പരാമര്‍ശം), എസ്. ഹരികൃഷ്ണന്‍ (വിവരണം- ദ സേക്രഡ് ജാക്ക്), ക്രിസ്റ്റോ ടോമി (മികച്ച മലയാളം ചിത്രം- ഉള്ളൊഴുക്ക്) എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
Also Read: Karam Review: ത്രിൽ ഇല്ല, തിരക്കഥയ്ക്ക് കെട്ടുറപ്പും; ഒരു തണുപ്പൻ ചിത്രം, 'കരം' റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.