scorecardresearch

ആ സിസ്റ്റ് മുൻപു എടുത്തുകളഞ്ഞതാണ്, എന്നെ വലിയ ഇഷ്ടമാണെന്നു തോന്നുന്നു, വീണ്ടും വന്നിരിക്കുന്നു: സൗഭാഗ്യ

ഇങ്ങനെയൊരു അവസ്ഥയിൽ കൂടി കടന്നുപോകേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്ന് സൗഭാഗ്യ

ഇങ്ങനെയൊരു അവസ്ഥയിൽ കൂടി കടന്നുപോകേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്ന് സൗഭാഗ്യ

author-image
Television Desk
New Update
Sowbhagya Venkitesh Endometrial Cyst

നർത്തകിയും നടിയുമായ സൗഭാഗ്യ വെങ്കിടേഷ്  സോഷ്യൽ മീഡിയയ്ക്കും സുപരിചിതയാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് സൗഭാഗ്യ. തന്റെ ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisment

പലപ്പോഴും, മറ്റുള്ളവരിൽ ബോധവത്കരണം നടത്തുന്ന രീതിയിലാണ് സൗഭാഗ്യയുടെ വ്ളോഗുകളുടെ പ്രസന്റേഷൻ. അമ്മൂമ്മ സുബ്ബലക്ഷ്മിയമ്മയുടെ രോഗത്തിന്റെ വിശദാംശങ്ങളും അമ്മ താര കല്യാണിന് ശബ്ദം പോയതിനെ കുറിച്ചുമെല്ലാം കൃത്യമായി തന്നെ പ്രേക്ഷകരിലേക്ക് സൗഭാഗ്യ എത്തിച്ചപ്പോൾ ആ രോഗങ്ങളെ കുറിച്ചെല്ലാം ആളുകൾക്ക് ബോധവത്കരണം നൽകാൻ കൂടി സൗഭാഗ്യയുടെ വീഡിയോകൾക്കു സാധിച്ചിരുന്നു. 

ഇപ്പോഴിതാ, ജീവിതത്തിലെ ചില ബുദ്ധിമുട്ടേറിയ ഘട്ടങ്ങൾ എന്ന അടിക്കുറിപ്പോടെ സൗഭാഗ്യ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ക്ലോസ്ട്രോഫോബിയ ഉള്ള തനിക്ക് ഒരു എംആർഐ സ്കാനിംഗിനു വിധേയയാവേണ്ടി വന്നപ്പോഴുള്ള അനുഭവമാണ് സൗഭാഗ്യ പങ്കുവച്ചത്.

ഇടുങ്ങിയ വഴികളോടും മുറികളോടും പ്രദേശങ്ങളോടുമൊക്കെ ഒരാള്‍ക്ക് തോന്നുന്ന ഭയമാണ് ക്ലോസ്‌ട്രോഫോബിയ. ക്ലോസ്ട്രോഫോബിയ ഉള്ള ആളുകൾക്ക് പലപ്പോഴും ടണൽ പോലുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുവാന്‍ ഭയം തോന്നും. എംആർഐ മെഷീനു അകത്തേക്ക് പ്രവേശിക്കേണ്ടി വന്നത് തന്നെ സംബന്ധിച്ച് വളരെ ടെൻഷനടിപ്പിക്കുന്ന സാഹചര്യമായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞു. 

Advertisment

ഗർഭപാത്രത്തിനകത്ത് വളർന്നുകൊണ്ടിരിക്കുന്ന എൻഡോമെട്രിയൽ സിസ്റ്റ് പ്രശ്നക്കാരനാണോ എന്ന് പരിശോധിക്കാൻ വേണ്ടിയായിരുന്നു എംആർഐ സ്കാൻ എടുത്തതെന്നു സൗഭാഗ്യ പറയുന്നു.

"ഗർഭപാത്രത്തിനകത്തു ഒരു എൻഡോമെട്രിയൽ സിസ്റ്റ് ഉണ്ട്. മുൻപും ഇങ്ങനെയൊന്നു ഉണ്ടായിരുന്നു. ഡെലിവറി സമയത്ത് എടുത്തു കളഞ്ഞതായിരുന്നു. എന്നെ വലിയ ഇഷ്ടമായതുകൊണ്ടാണെന്നു തോന്നുന്നു, വീണ്ടും വന്നിരിക്കുകയാണ്. ഇനി അതിൽ വലിയ കുഴപ്പവുമുണ്ടോ എന്നൊക്കെ പരിശോധിച്ചാലേ അറിയാൻ പറ്റൂ." സൗഭാഗ്യ വ്യക്തമാക്കി.

"ഒന്നും പേടിക്കാൻ ഉണ്ടാവില്ല. ധൈര്യമായിരിക്കൂ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ," എന്നാണ് ആരാധകരുടെ കമന്റ്. 

നടി താര കല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. ഇടയ്ക്ക് ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ സൗഭാഗ്യയും  അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ഡാൻസ് സ്കൂളിന്റെ നടത്തിപ്പും  യുട്യൂബ് വ്ലോ​ഗിങുമൊക്കെയായി തിരക്കിലാണ് സൗഭാഗ്യ ഇപ്പോൾ. സുദർശന എന്നൊരു മകളണ് സൗഭാഗ്യയ്ക്കുള്ളത്. സൗഭാഗ്യയുടെ ജീവിതപങ്കാളിയായ അർജുൻ, സീരിയൽ രംഗത്ത് സജീവമാണ്. ചക്കപ്പഴം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ  അഭിനയിച്ചുകൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരുകയാണ് അർജുൻ. 

Read More Stories Here

Sowbhagya Venkitesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: