/indian-express-malayalam/media/media_files/nSCV6MkTQqy46RGKCjfz.jpg)
സാമൂഹിക പ്രതിബദ്ധതയോടെ സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ഇൻഫ്ളുവൻസർ ഖാദർ കരിപ്പൊടിയുടെ പബ്ലിക് കേരള എന്ന യൂട്യൂബ് ചാനൽ ഏറെ പ്രശസ്തമാണ്. അടുത്തിടെയായിരുന്നു ഖാദർ കരിപ്പൊടിയുടെ വിവാഹം. എറണാകുളം സ്വദേശിനിയായ അസ്മിനയാണ് ഖാദറിന്റെ വധു. പ്രണയവിവാഹമാണ്.
സ്വർണം കൊണ്ട് മൂടിയ വധുവിന്റെ ചിത്രങ്ങൾ വൈറലായതോടെ സാമൂഹിക പ്രതിബദ്ധതയോടെ സംസാരിക്കുന്ന ഖാദർ സ്ത്രീധനം കൈപ്പറ്റി എന്ന രീതിയിലായി സോഷ്യൽ മീഡിയ വിമർശനങ്ങൾ. തന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കു മറുപടി നൽകുകയാണ് ഖാദർ.
"ഞാൻ ആഡംബര കല്യാണം നടത്തി, ഒരുപാട് സ്ത്രീധനം വാങ്ങിയാണ് വിവാഹം നടന്നത് എന്നൊക്കെയാണ് വിവാദം. ഒരു ഗ്രാം പൊന്നുപോലും ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല. അസ്മിനയുടെ വീട്ടുകാർ ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ ഞാൻ വേണ്ട എന്ന് ആവർത്തിച്ചു പറഞ്ഞിരുന്നു. പിന്നെ അവളുടെ കഴുത്തിൽ കിടന്നത് എന്താണെന്നു ചോദ്യം വരും. അതിൽ കുറച്ച് ഞാൻ കൊടുത്തതാണ്, ബാക്കി അവളുടെ ഉപ്പ കൊടുത്തതാണ്. ഇതൊക്കെ ഇവിടെ പറയേണ്ടി വന്നതിന്റെ കാരണം, ഞാൻ സ്ത്രീധനം വാങ്ങിയെന്നു കേൾക്കേണ്ടി വന്നതുകൊണ്ടാണ്. ദൈവം സഹായിച്ചതുകൊണ്ട് സ്ത്രീധനം വാങ്ങി ജീവിക്കേണ്ട അവസ്ഥ എനിക്ക് ഇല്ല. സ്ത്രീധത്തെ കുറിച്ച് ഞാൻ ആ വീട്ടുകാരോട് എന്താണ് പറഞ്ഞതെന്ന് എനിക്കും കുടുംബക്കാർക്കും അറിയാം. സ്വർണ്ണം അണിഞ്ഞ് വരുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു," ഖാദറിന്റെ വാക്കുകളിങ്ങനെ.
Read More Television Stories Here
- സൗഭാഗ്യയ്ക്കും അർജുനും കുഞ്ഞുണ്ണിയും ചക്കപ്പഴം ഫാമിലിയും ചേർന്നൊരുക്കിയ സർപ്രൈസ്
- ബഡായി ബംഗ്ലാവിലെ അമ്മായിയല്ല, ഇനി പ്രൊഡക്ഷൻ കമ്പനിയുടമ; പുതിയ സംരംഭവുമായി പ്രസീത മേനോൻ
- കാർ ഇടിച്ചിട്ട്, ഉരുണ്ടുവീണ്, കെട്ടി വലിച്ച്, ചോരയിൽ കുളിച്ച്...; ഷൂട്ടിംഗ് അത്ര എളുപ്പമല്ലാട്ടോ
- എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ?; നിതാരയെ താലോലിച്ച് നില, ചിത്രങ്ങൾ
- നിലു ബേബി പാടി ഹിറ്റാക്കിയ 'അടുത്താതു അംബുജ'ത്തിന്റെ ഒർജിനൽ നിങ്ങൾ കണ്ടിട്ടുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.