/indian-express-malayalam/media/media_files/2025/02/08/YZk0hkHvvNnAXxmff2Ht.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൽമാനുളും മേഘ മഹേഷും വിവാഹിതരായി. രജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത മിഴിരണ്ടിലും എന്ന സീരിയലിലൂടെ ലച്ചുവും സഞ്ജുവുമായാണ് ഇരുവരും പ്രേക്ഷകരിലേക്ക് എത്തിയത്. സിരിയലിൽ ഒന്നിച്ചില്ലെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇരുവരും ഒന്നച്ച സന്തോഷത്തിലാണ് ആരാധകർ.
മേഘനയുമായി പ്രണയത്തിലാണെന്നും വിവാഹിതരായെന്നും കഴിഞ്ഞ ദിവസമാണ് സൽമാൻ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 'മിസ്റ്റർ ആന്റ് മിസിസ് സഞ്ജു, മിസ്റ്റർ ആന്റ് മിസിസ് സൽമാനായി' എന്ന കുറിപ്പോടെയാണ് വിവാഹ ചിത്രങ്ങൾ സൽമാൻ പോസ്റ്റു ചെയ്തത്.
'ഒടുവിൽ, ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും, സ്നേഹവും, കരുതലും, ആഘോഷങ്ങളും ഉയർച്ച താഴ്ചകളും, യാത്രകളും, മറ്റെല്ലാ കാര്യങ്ങളും ഒരുമിച്ച് എന്നെന്നേക്കുമായി പങ്കിടാൻ ഞങ്ങൾ തീരുമാനിച്ചു. എല്ലായ്‌പ്പോഴും ഞങ്ങളെ പിന്തുണയ്ക്കാൻ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി! നിങ്ങളെയെല്ലാം സ്നേഹിക്കുന്നു,' സൽമാൻ കുറിച്ചു.
Read More
- വാലന്റൈൻസ് ഡേയിൽ പിള്ളേരോട് മുട്ടാനില്ല; റിലീസ് തീയതി മാറ്റി മമ്മൂട്ടിയുടെ ബസൂക്ക
- ദിവസവും 5 ലിറ്റർ കരിക്കിൻ വെള്ളം കുടിക്കും: സായി പല്ലവിയുടെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി നാഗചൈതന്യ
- Delhi Crime Season 3 OTT Release: ഇത്തവണ കേസ് അൽപ്പം കോംപ്ലിക്കേറ്റഡ് ആണ്; ഡൽഹി ക്രൈം 3 ഒടിടിയിലേക്ക്
- ട്രഷർഹണ്ട് ഗെയിമുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ സീരീസ് മിസ്സ് ചെയ്യരുത്
- New OTT Release: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 25 ചിത്രങ്ങൾ
- കറുത്ത മുത്തിലെ ബാല മോൾ തന്നെയോ ഇത്? പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.