scorecardresearch

ഷിയാസും ഞങ്ങളുടെ ഫാമിലിയുമായി ഒരു പ്രശ്നവുമില്ല, എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കുന്നത്?: സജ്ന

"ഞങ്ങൾക്കിടയിൽ മൂന്നാമതൊരാളില്ല, ഞങ്ങൾ തമ്മിൽ പിരിയാൻ കാരണം വ്യക്തിപരമാണ് എന്നു ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്തിനാണിങ്ങനെ...?"

"ഞങ്ങൾക്കിടയിൽ മൂന്നാമതൊരാളില്ല, ഞങ്ങൾ തമ്മിൽ പിരിയാൻ കാരണം വ്യക്തിപരമാണ് എന്നു ഞാൻ പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്തിനാണിങ്ങനെ...?"

author-image
Television Desk
New Update
Shiyas Karim |  Sajna

സജ്ന ഫിറോസ്

അടുത്തിടെയാണ്, താനും ഫിറോസും തമ്മിൽ ഡിവോഴ്സിനു ഒരുങ്ങുന്ന കാര്യം നടിയും ബിഗ് ബോസ് താരവുമായ സജ്ന വെളിപ്പെടുത്തിയത്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താനും ഫിറോസും ഡിവോഴ്സിനു ഒരുങ്ങുന്നു എന്ന കാര്യം സജ്ന  തുറന്നു പറഞ്ഞത്. വാർത്ത വളച്ചൊടിക്കുകയും ഷിയാസ് കരീമിനെ ബന്ധപ്പെടുത്തി വ്യാജ വാർത്തകൾ നൽകുകയും ചെയ്ത ഓൺലൈൻ ചാനലുകൾക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് സജ്ന ഇപ്പോൾ. 

Advertisment

"ഞങ്ങൾക്കിടയിൽ മൂന്നാമതൊരാളില്ല, അത്തരം പ്രശ്നങ്ങളല്ല ഉള്ളത്. പിരിയാൻ കാരണം വ്യക്തിപരമാണെന്ന് ഞാൻ കൃത്യമായി പറഞ്ഞതാണ്. ഒരു ഫാമിലിയിൽ നടക്കുന്ന പല പ്രശ്നങ്ങളുണ്ടാവും, പല തരത്തിലുള്ള ഇഷ്ടക്കേടുകൾ ഉണ്ടാവും. പക്ഷേ മോശമായ രീതിയിൽ തബ് നെയിൽ ഒക്കെയിട്ട് വരുന്ന വീഡിയോകൾ കഷ്ടമാണ്. ഷിയാസിന്റെ കേസ് ബാധിച്ചത് ഞങ്ങളെ എന്നൊക്കെയാണ് തലക്കെട്ട്. ഷിയാസും ഞങ്ങളുടെ ഫാമിലിയുമായിട്ട് ഒരു ബന്ധവുമില്ല. ഷിയാസുമായി പ്രശ്നമായ കുട്ടിയുമായി ഫിറോസിക്കയ്ക്ക് പരിചയമുണ്ട്. എന്നു പറഞ്ഞ് ഷിയാസും ഞങ്ങളും തമ്മിൽ പ്രശ്നമുണ്ടെന്നൊക്കെ പറയുന്നത് മോശമാണ്," സജ്ന പറയുന്നു.  

" ആരും പ്രതീക്ഷിക്കാത്ത കാര്യമാണ് പറയാനുള്ളത്. ഞാനും ഫിറോസും മ്യൂചൽ ആയി ഡിവോഴ്സിനു ഒരുങ്ങുകയാണ്. ഒത്തുപോകാൻ പറ്റില്ല എന്നുറപ്പായതിനാൽ ഒന്നിച്ചെടുത്ത തീരുമാനമാണ്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് പിരിയുന്നത്. കാരണങ്ങൾ പുറത്തുപറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പിരിയുന്നതിൽ വിഷമമുണ്ട്, കുട്ടികളുടെ കാര്യമോർക്കുമ്പോൾ," എന്നാണ് മുൻപ് വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഡിവോഴ്സിനെ കുറിച്ച് സജ്ന പറഞ്ഞത്. 

"ഡിവോഴ്സിനായി ശ്രമിക്കുമ്പോഴും ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്. ഇപ്പോൾ ഈ അഭിമുഖത്തിനു വരുന്നതിനു മുൻപും സംസാരിച്ചിട്ടാണ് വന്നത്." പേരിൽ നിന്നും ഫിറോസ് എന്ന പേര് എടുത്തു മാറ്റുകയാണെന്നും സജ്ന  അഭിമുഖത്തിൽ പറഞ്ഞിരുന്നു. സജ്ന ഫിറോസ് എന്ന പേരു മാറ്റി ഇനി സജ്ന നൂർ എന്നാക്കിയിരിക്കുകയാണ് സജ്ന. നൂർ എന്നത് തന്റെ ഉമ്മയുടെ പേരാണെന്നും സജ്ന വ്യക്തമാക്കി. 

Advertisment

സീരിയലുകൾ പ്രേക്ഷകർക്ക് സുപരിചിതയായ സജ്ന 'അന്ന കരീന', 'സുമംഗലീ ഭവ', 'ചാക്കോയും മേരിയും' തുടങ്ങിയ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഫിറോസിനൊപ്പം സജ്നയും മുൻപ് റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്. 'ജോഡി നമ്പർ വൺ', 'സൂര്യ ജോഡി' തുടങ്ങിയ കപ്പിൾ ഷോകളിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. അതിനു ശേഷമാണ് ഇരുവരും ഒന്നിച്ച് ബിഗ് ബോസിലെത്തിയത്. 

 മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഫിറോസ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് 'ഡേഞ്ചറസ് ബോയ്സ്' എന്ന പരിപാടിയുടെ അവതാരകനായി. 'തില്ലാന തില്ലാന' എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. 'താരോത്സവം' എന്ന ഷോയിലും ഫിറോസ് പങ്കെടുത്തിരുന്നു. സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് ഫിറോസ്. മമ്മൂട്ടി ചിത്രം 'ഫേസ് റ്റു ഫേസ്', ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്.

Read More Entertainment Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: