scorecardresearch

Sahasam OTT: സാഹസം ഒടിടിയിലേക്ക്; എവിടെ കാണാം?

Sahasam OTT Release Date & Platform: നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, റംസാൻ മുഹമ്മദ്, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ സാഹസം ഒടിടിയിലേക്ക്, എവിടെ കാണാം? 

Sahasam OTT Release Date & Platform: നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, റംസാൻ മുഹമ്മദ്, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ സാഹസം ഒടിടിയിലേക്ക്, എവിടെ കാണാം? 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sahasam OTT Release Date Platform

Sahasam OTT Release Date & Platform

Sahasam OTT Release Date & Platform: നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, റംസാൻ മുഹമ്മദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ സാഹസം  ഒടിടിയിലേക്ക്.   21 ഗ്രാം എന്ന സിനിമയ്ക്കു ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് എട്ടിനാണ് തിയേറ്ററുകളിലേക്ക് എത്തിയത്.  ഫ്രണ്ട്റോ പ്രൊ ഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ്.കെ.എൻ ആണ് ചിത്രം നിർമിച്ചത്.

Advertisment

Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ

21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രമാണിത്. അജു വർഗീസ്, നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സ ജോസഫ്, ജീവ ജോസഫ്, വർഷ രമേഷ്, ജയശീ, ആൻസലിം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 

Also Read: നീതികേടിന്റെ എവിക്ഷനുകൾ; പി ആർ ടീമിന് ആര് മൂക്കുകയർ ഇടും? Bigg Bossmalayalam 7

Advertisment

തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ  ബിബിൻ കൃഷ്ണയും  യദുകൃഷ്ണനും ദയാ കുമാറും ചേർന്നാണ്. വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ബിബിൻ ജോസഫ് ആണ്. . ഛായാഗ്രഹണം  ആൽബിയും എഡിറ്റിങ് കിരൺ ദാസും കലാസംവിധാനം  സുനിൽ കുമാരനും നിർവ്വഹിച്ചു.

Also Read: ഈ ആഴ്ച ഒടിടിയിൽ എത്തിയ 9 ചിത്രങ്ങൾ: New OTT Releases This Week

ചിത്രത്തിലെ ഓണം മൂഡ് എന്ന പാട്ടും ഓണം സമയത്ത് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഈ വീഡിയോ  യൂട്യൂബില്‍ 30 ദശലക്ഷത്തിലധികം വ്യൂസാണ് ഇതുവരെ നേടിയത്. 1,90,000ലധികം ഇന്‍സ്റ്റഗ്രാം റീലുകളിലും  50,000ത്തിലധികം യൂട്യൂബ് ഷോര്‍ട്ട്‌സിലും ഈ പാട്ട് ഫീച്ചർ   ചെയ്യപ്പെട്ടിരുന്നു.

Also Read: റേസിന് മുൻപ് ചില കുടുംബചിത്രങ്ങൾ; മക്കൾക്കൊപ്പം ശാലിനിയും അജിത്തും

ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.  ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.

Also Read: സമൂസ വിൽപ്പനക്കാരന്റെ മകൾ, 4 വയസ്സിൽ പാടി തുടങ്ങി; ഇന്ന് കോടികളുടെ ആസ്തി

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: