scorecardresearch

മമ്മൂക്കയ്ക്കു കൊടുത്ത വാക്കു പാലിച്ചു; ജുജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ 2 വെങ്കല മെഡലുകൾ നേടി ഋതു മന്ത്ര

ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി രണ്ടു വെങ്കല മെഡലുകൾ നേടിയിരിക്കുകയാണ് ഋതു മന്ത്ര

ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി രണ്ടു വെങ്കല മെഡലുകൾ നേടിയിരിക്കുകയാണ് ഋതു മന്ത്ര

author-image
Television Desk
New Update
Rithu Manthra | world jujitsu championship

ലോക ജുജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ രണ്ടു വെങ്കല മെഡലുകൾ നേടി ഋതു മന്ത്ര

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഋതു മന്ത്ര. മോഡലിങ്ങ് രംഗത്തു കൂടി ബിഗ് ബോസിലെത്തിയ ഋതു ഫൈനലിസ്റ്റുകളിലൊരായിരുന്നു. 2018 ലെ ഫെമിന മിസ്സ് ഇന്ത്യ വിജയിയായ ഋതു സിനിമാലോകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓപ്പറേഷൻ ജാവ, കിങ്ങ് ലയർ എന്നീ ചിത്രങ്ങളിലും ഋതു വേഷമിട്ടിട്ടുണ്ട്.

Advertisment

ലാത്വിയയിൽ നടന്ന ലോക ജുജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി രണ്ടു വെങ്കല മെഡലുകൾ നേടിയിരിക്കുകയാണ് ഋതു മന്ത്ര ഇപ്പോൾ. 

"നിങ്ങൾക്കായി വലിയൊരു ലക്ഷ്യം സജ്ജീകരിക്കുക. ലാത്വിയയിൽ നടന്ന 2023 ലെ ജുജിറ്റ്‌സു ലോക ചാമ്പ്യൻഷിപ്പിൽ,   ക്ലോസ് കോണ്ടാക്റ്റിലും സെൽഫ് ഡിഫെൻസിലുമായി 2 വെങ്കല മെഡലുകൾ നേടാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.  നിങ്ങളുടെ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി. പ്രോത്സാഹനത്തിനും സ്പോൺസർഷിപ്പിനും ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്ക്ക് നന്ദി," ഋതു കുറിക്കുന്നു.

Advertisment

ലാത്വിയയിലേക്ക് പുറപ്പെടും മുൻപും മമ്മൂട്ടിയുടെ സ്പോൺസർഷിപ്പിന് നന്ദി പറഞ്ഞ് ഋതു സമൂഹമാധ്യമങ്ങളിൽ കുറിപ്പു പങ്കുവച്ചിരുന്നു. "വെല്ലുവിളികൾ എന്റെ ജീവിതത്തിന്റെ ഭാഗമാണ്, എന്നാൽ ഈ പോരാട്ടം ഇത്തവണ വ്യത്യസ്തമാണ്. ലോക ജുജിറ്റ്‌സു ചാമ്പ്യൻഷിപ്പിനായി ഇന്ത്യൻ ടീം ലാത്വിയയിലേക്ക് പുറപ്പെടുന്നു. ഒരുപാട് നന്ദി മമ്മൂക്ക, മഹത്തായ പിന്തുണക്കും പ്രോത്സാഹനത്തിനും, നിങ്ങളുടെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ ഇത് വളരെ വെല്ലുവിളി നിറഞ്ഞതാകുമായിരുന്നു. ഞാൻ നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു," എന്നാണ് ദേശീയ പതാകയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഋതു മന്ത്ര കുറിച്ചത്. 

ഏതാനും മാസങ്ങൾക്കു മുൻപ് ഇസ്രായേൽ അയോധന കലയായ  ക്രാവ് മാഗ ദേശീയ ചാമ്പ്യൻഷിപ്പിൽ  ഋതു മന്ത്ര സ്വർണ മെഡൽ നേടിയിരുന്നു. രാജൻ വർഗ്ഗീസിനു കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷൻ ഓഫ് ഇന്ത്യയിലാണ് ഋതു പരിശീലനം നേടിയത്. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ.

Check out More Entertainment Stories Here

Mammootty Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: