/indian-express-malayalam/media/media_files/9WJPe1LwBA6E1j90Zc4e.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ ബേസിൽ ജോസഫ്
കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ച് ബേസിൽ ജോസഫിന്റെ പുതിയ ചിത്രം 'ഫാലിമി' എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുടുംബത്തിന്റെ പ്രശ്നങ്ങൾ ഒറ്റക്ക് തലയിൽ ചുമക്കുന്ന ചെറുപ്പക്കാരനായാണ് ബേസിൽ ഈ സിനിമയിൽ എത്തുന്നത്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാത്ത അച്ഛൻ, പ്രാരാബ്ധം പറയുന്ന അമ്മ, പഴയ കാലഘട്ടം ഓർമ്മിപ്പിക്കുന്ന മുത്തച്ഛൻ, അനിയൻ എന്നിവർക്കൊപ്പം ബേസിലിന്റെ കഥാപാത്രം നടത്തുന്ന കാശി യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യാത്രാമധ്യേ ഇവർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും നർമ്മത്തിൽ ചാലിച്ചാണ് ട്രെയിലറിൽ കാണിക്കുന്നത്.
ഹൃദയസ്പർശിയായ കുടുംബ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ലക്ഷ്യംവച്ച് നിർമ്മിച്ച ഒരു ഫീൽ ഗുഡ് ചിത്രമാണ് ഫാലിമി. സംവിധായകനായ നിതീഷ് സഹദേവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്, ബേസിലിനോടൊപ്പം ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രതീപ് തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
'ജാനേമൻ', 'ജയ ജയ ജയ ജയ ഹേ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, ചിയേഴ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ബബ്ലു അജു, സംഗീതം വിഷ്ണി വിജയ്, എഡിറ്റിങ്ങ് നിധിൻ രാജ് എന്നിവർ കൈകാര്യം ചെയ്യുന്നു.
കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ധാരാളം ചിത്രങ്ങളിൽ ബേസിൽ നായകനായി എത്തിയിട്ടുണ്ട്, അക്കൂട്ടത്തിൽ മറ്റൊരു ഹിറ്റ് കൂടി ലഭിക്കുമെന്ന പ്രതീക്ഷയാണ് ട്രെയിലറിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്. നവംബർ 17ന് ചിത്രം തീയേറ്ററിലെത്തും. ഗുരുവായൂർ അമ്പലനടയിൽ, വർഷങ്ങൾക്ക് ശേഷം എന്നിവയാണ് ബേസിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.
Check out More Entertainment Stories Here
- ചമയങ്ങളൊന്നുമില്ലാതെ; പൃഥിരാജിന്റെ ഈ ആദ്യകാല നായികയെ മനസിലായോ?
- ആരാധകർ എന്നേക്കാൾ ഇഷ്ടം കാർത്തിയെ എന്നുപറയുമ്പോൾ അസൂയ തോന്നാറുണ്ട്: സൂര്യ
- വാപ്പച്ചിയ്ക്ക് അരികിലേക്ക് പോയ പ്രിയ ഹനീഫ് ഇക്ക; ആദരം അർപ്പിച്ച് ഷെയ്ൻ നിഗം
- മഴയെ വകവെക്കാതെ ഹനീഫിനെ അവസാനമായി ഒരു നോക്കു കാണാൻ മമ്മൂട്ടി എത്തി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.