/indian-express-malayalam/media/media_files/WBCtdWkqrYbQ36BqpaSl.jpg)
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഏറെ ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് നാദിറ മെഹ്റിൻ. വിജയകരമായി പൂർത്തിയാക്കപ്പെട്ട അഞ്ചാം സീസൺ ടെലിവിഷൻ ചരിത്രത്തിൽ അടയാളപ്പെടുത്തുക അതിന്റെ ജേതാവിന്റെ പേരിൽ മാത്രമല്ല, നാദിറ മെഹ്റിൻ എന്ന മത്സരാർത്ഥിയുടെ കൂടെ പേരിലാണ്. കാരണം, നാദിറയെന്ന മത്സരാർത്ഥിയുടെ ജീവിതത്തിലേക്ക് സ്വപ്നസമാനമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ബിഗ് ബോസ് അഞ്ചാം സീസൺ കടന്നു പോയത്.
സ്വപ്നങ്ങൾക്കു പിറകെയുള്ള, തന്റെ അസ്തിത്വം തേടിയുള്ള യാത്രയിൽ നാദിറയ്ക്ക് നഷ്ടപ്പെട്ടുപോയ കുടുംബം, നാട് എന്നിവയെല്ലാം തിരികെ നാദിറയിലേക്ക് എത്താൻ ബിഗ് ബോസ് ഷോ നിമിത്തമായി. ബിഗ് ബോസ് എന്ന ഷോ നാദിറയ്ക്ക് നൽകിയത് എല്ലാം ബോണസാണെന്ന് പറയേണ്ടി വരും. ആദ്യ ദിനം മുതൽ മികച്ച പ്രകടനം കാഴ്ച്ചവച്ച് മുന്നേറിയ നാദിറ ഷോയിൽ ടിക്കറ്റ് ടു ഫിനാലെയും സ്വന്തമാക്കിയിരുന്നു. എന്നാൽ, ഫൈനലിനു കാത്തിരിക്കാതെ ഏഴര ലക്ഷത്തിന്റെ പണപ്പെട്ടിയുമെടുത്ത് നാദിറ ബിഗ് ബോസ് ഹൗസിൽ നിന്ന് പടിയിറങ്ങുകയായിരുന്നു.
അന്നത്തെ ആ തീരുമാനം എടുക്കാനുള്ള കാരണത്തെ കുറിച്ച് നാദിറ പറയുന്നതിങ്ങനെ. "ഞാൻ വളരെ പ്രായോഗികതയോടെ ചിന്തിക്കുന്ന ആളാണ്. ഫൈനൽ ആഴ്‌ചയിൽ വീട്ടുകാർ ഹൗസിലേക്ക് എത്തിയപ്പോൾ, അഖിൽ മാരാർ വിജയിയാകുമെന്ന് ഞങ്ങൾക്കെല്ലാം തോന്നി. മോഹൻലാലിനൊപ്പം ഫൈനൽ സ്റ്റേജ് പങ്കിടുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നെങ്കിലും, എൻ്റെ ജീവിതത്തിൽ പണത്തിന്റെ മൂല്യം എത്രയാണെന്ന് എനിക്ക് മനസ്സിലായി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നപ്പോൾ, അവർ എൻ്റെ പ്രതീക്ഷകൾക്കപ്പുറമുള്ള തുക വാഗ്ദാനം ചെയ്തപ്പോൾ, എനിക്ക് അത് സ്വീകരിക്കേണ്ടി വന്നു, എന്നെ സ്നേഹിക്കുന്നവർക്ക് എൻ്റെ തീരുമാനത്തിൽ നിരാശ തോന്നുമോ എന്ന് ആശങ്ക എനിക്കുണ്ടായിരുന്നു. എന്നിരുന്നാലും, എല്ലാവരും എന്നെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 96-ാം ദിവസം വീടുവിട്ടിറങ്ങി 98-ാം ദിവസം വീണ്ടും വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ 100 ദിവസം തികച്ചത് പോലെ തോന്നി, അതിൽ എനിക്ക് അഭിമാനമുണ്ട്," ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നാദിറ പറഞ്ഞു.
Read More Television Stories Here
- ബഡായി ബംഗ്ലാവിലെ അമ്മായിയല്ല, ഇനി പ്രൊഡക്ഷൻ കമ്പനിയുടമ; പുതിയ സംരംഭവുമായി പ്രസീത മേനോൻ
- കാർ ഇടിച്ചിട്ട്, ഉരുണ്ടുവീണ്, കെട്ടി വലിച്ച്, ചോരയിൽ കുളിച്ച്...; ഷൂട്ടിംഗ് അത്ര എളുപ്പമല്ലാട്ടോ
- എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ?; നിതാരയെ താലോലിച്ച് നില, ചിത്രങ്ങൾ
- നിലു ബേബി പാടി ഹിറ്റാക്കിയ 'അടുത്താതു അംബുജ'ത്തിന്റെ ഒർജിനൽ നിങ്ങൾ കണ്ടിട്ടുണ്ടോ?
- ഫോട്ടോയിലെ പഞ്ചപാവം കുട്ടി, അഭിനയത്തിൽ പുലിക്കുട്ടി; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.