/indian-express-malayalam/media/media_files/1DBg0qwZYJFGOHs3buEU.jpg)
മിനിസ്ക്രീനിലെ മിന്നും താരങ്ങളിൽ ഒരാളാണ് ദ്രഷ്ടി ദാമി. ഗീത് - ഹുയി സബ്സെ പരായി, മധുബാല - ഏക് ഇഷ്ക് ഏക് ജുനൂൺ, ബദൽതെ രിസ്തോം കാ തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായിക. മധുബാല, നന്ദിനി തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ ജീവിക്കുന്നവയാണ്.
ദ്രഷ്ടി ധാമിയുടെ ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ നടി ഷെയർ ചെയ്തൊരു റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീഡിയോയിൽ 20കാരിയായ ദ്രഷ്ടിയേയും 40-ാം പിറന്നാൾ കേക്കു മുറിക്കുന്ന ദാമിയേയും കാണാം. പ്രായം 40ൽ എത്തിയെന്നു വിശ്വസിക്കാനാവാതെ ബോധം കെട്ടു വീഴുകയാണ് ദ്രഷ്ടി ദാമി. ഇതുപോലെ വൈറ്റൈറ്റി പിറന്നാൾ റീൽ വേറെ കാണാൻ കഴിയില്ലെന്നാണ് ആരാധകർ കമന്റു ചെയ്യുന്നത്.
1985 ജനുവരി10 ന് മുംബൈയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് ദാമി ജനിച്ചത്. നൃത്താധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് ദാമി മോഡലിംഗിലേക്ക് പ്രവേശിച്ചത്. പിന്നീട് ടെലിവിഷൻ ലോകത്തെ മികച്ച നടിയായി മാറുകയായിരുന്നു. 2013-ൽ കളേഴ്‌സ് ടിവിയുടെ ഛലക് ദിഖ്‌ല ജായിൽ കൊറിയോഗ്രാഫർ സൽമാൻ യൂസഫ് ഖാനോടൊപ്പം നൃത്തമവതരിപ്പിച്ചിരുന്നു.
മധുബാല - ഏക് ഇഷ്ക് ഏക് ജുനൂൺ എന്ന പരമ്പര മുൻപു സൂര്യ ടിവിയിൽ മൊഴിമാറ്റിയെത്തിയിരുന്നു. അങ്ങനെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ് ദാമി.
Read more Television Related Articles:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.