scorecardresearch

മാളവിക ബിഗ് ബോസിലേക്കോ? Bigg Boss Malayalam Season 6

ബിഗ് ബോസുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് മറുപടി നൽകുകയാണ് മാളവിക  

ബിഗ് ബോസുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് മറുപടി നൽകുകയാണ് മാളവിക  

author-image
Television Desk
New Update
Malavika Krishnadas Bigg Boss

ബിഗ് ബോസ് മലയാളം ആറാം സീസണിനായുള്ള കാത്തിരിപ്പിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഫെബ്രുവരി അവസാനവാരത്തോടെ ബിഗ് ബോസ് ഷോയ്ക്ക് തിരശ്ശീല ഉയരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ഷോയുടെ അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി ഡേറ്റ് സ്ഥിരീകരിച്ചിട്ടില്ല. 

Advertisment

ഈ സീസണിൽ ആരൊക്കെയാവും മത്സരിക്കുക എന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രെഡിക്ഷൻ ലിസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  നായികാനായകൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ നർത്തകിയും അഭിനേത്രിയുമായ മാളവിക കൃഷ്ണദാസിന്റെ പേരും കൂട്ടത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്.

ബിഗ് ബോസിലേക്ക് പോവുന്നുണ്ടോ എന്ന ആരാധകരുടെ അന്വേഷണത്തിന് മാളവിക നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.  ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചോദ്യോത്തര വേളയിലാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് മാളവിക മറുപടി നൽകിയത്.   

ബിഗ് ബോസിൽ നിന്നും കാൾ വന്നാൽ പോവുന്നതു പരിഗണിക്കുമോ എന്നായിരുന്നു ഒരാൾ മാളവികയോട് തിരക്കിയത്. "തീർച്ചയായും, ഞാൻ ചെയ്യില്ല. ബിഗ് ബോസ് എനിക്കു ചെയ്യാനാവുന്ന കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. ഞാൻ വളരെ സെൻസിറ്റീവായ വ്യക്തിയാണ്,  എനിക്ക് തർക്കിക്കാനോ വഴക്കിടാനോ കഴിയില്ല. ചിലപ്പോൾ എനിക്ക് ടാസ്ക് നന്നായി ചെയ്യാൻ കഴിയും, പക്ഷേ വഴക്കു പറ്റില്ല. വളരെയധികം സെൽഫ്-ലവ് ഉള്ളയാളാണ് ഞാൻ. ധൈര്യമുള്ള ആളുകൾ ഷോയിൽ വരണം, എന്നെപ്പോലെയുള്ള ഒരാളല്ല. ഞാൻ പോയാൽ  ആഴ്‌ചകൾക്കകം  പുറത്ത് വന്നേക്കാം," മാളവികയുടെ മറുപടിയിങ്ങനെ. 

Advertisment

ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ. പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ തുടങ്ങിയ ഷോകളിലും മാളവിക പങ്കെടുത്തു. നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ സഹ മത്സരാർത്ഥിയായി എത്തിയ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം ചെയ്തിരിക്കുന്നത്.

 മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന അഭിനേതാക്കളെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയിൽ വച്ചാണ് മാളവികയും തേജസും പരിചയപ്പെടുന്നത്. തുടർന്ന് ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'തട്ടിൻപുറത്ത് അച്ചുതൻ' എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലും അടുത്തിടെ മാളവിക മത്സരിച്ചിരുന്നു. സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത ഇന്ദുലേഖ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും മാളവികയായിരുന്നു. അവതാരകയായും മാളവിക ശ്രദ്ധ നേടിയിട്ടുണ്ട്.

Read More Television Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: